മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട് സിനിമയിലെത്തിയ നടിയാണ് വിന്‍സി. വികൃതി, ഭീമന്റെ വഴി, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലെ വിന്‍സിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. നായികയായി അഭിനയിക്കാനിരുന്ന സിനിമയില്‍ നിന്നും ഒരിക്കല്‍ അവസാനം നിമിഷം തന്നെ ഒഴിവാക്കിയതനെക്കുറിച്ച് മുമ്പ് വിന്‍സി മനസു തുറന്നിരുന്നു. മൂന്ന് വര്ഷം മുൻപ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ വിൻസിയുടെ അഭിമുഖമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ :
‘ആളുടെ പേര് ഞാന്‍ പറയുന്നില്ല, പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസിലാകും. ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ഒരാളുടെ മൂവി ആണെന്ന് മാത്രം ഞാന്‍ പറയാം. അതില്‍ ആകെ ഒരു ഫീമെയില്‍ ലീഡേ ഉള്ളൂ. അതിലേക്ക് എന്നെ വിളിച്ചു. എന്നോട് പറഞ്ഞു 99 ശതമാനവും വിന്‍സിയെ തന്നെയാണ് ആ ക്യാരക്ടറായി ഞങ്ങള്‍ മനസില്‍ കാണുന്നത്. പക്ഷെ തടിയൊന്നു കുറക്കേണ്ടി വരും, അതിന് ശ്രമിച്ചോളൂ എന്ന്.
ഇതോടെ ഞാൻ എന്നും രാവിലെ നാല് മണിക്ക് എണീറ്റ് അപ്പച്ചന്റെ കൂടെ നടക്കാന്‍ പോവുമായിരുന്നു. അപ്പച്ചന്‍ ഓടുമ്പോ കൂടെ കിതച്ച് ബുദ്ധിമുട്ടി ഞാനും ഓടുമായിരുന്നു. എന്നാല്‍ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ആ ഷൂട്ട് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്നേ, സോറി ആ റോള്‍ തരാന്‍ കഴിയില്ല എന്ന് തന്നോട് പറഞ്ഞു.
Post Your Comments