GeneralLatest NewsNEWS

എംഎസ് സുബ്ബലക്ഷ്മിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞു: സിനിമയിൽ പാടാൻ അവസരം ലഭിച്ചതിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

ശാരീരിക പരിമിതികളെയെല്ലാം തോൽപ്പിച്ച് കലാരം​ഗത്ത് പ്രശസ്തി നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയ്ക്ക് പ്രശ്നമുള്ള വിജയലക്ഷ്മി ഇന്ന് സം​ഗീത ലോകത്തെ അറിയപ്പെടുന്ന താരമാണ്. വ്യത്യസ്തമായ ശബ്ദം തന്നെയാണ് വൈക്കം വിജയലക്ഷ്മിയെ വേറിട്ട് നിർത്തിയത്. സെല്ലുലോയ്ഡ് സിനിമയിൽ പാടാൻ അവസരം ലഭിച്ചതിനെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ​വിജയലക്ഷ്മി .

വിജയലക്ഷ്മിയുടെ വാക്കുകൾ :

‘ആത്മീയ യാത്ര എന്ന ചാനലിൽ ഞാൻ കീർത്തനം പാടുന്നത് ജയചന്ദ്രൻ സാർ കേട്ടു. എംഎസ് സുബ്ബലക്ഷ്മിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്ന് സാർ പറഞ്ഞു. കമൽ സാർ ഒരു പഴയ കാല ചിത്രം നിർമ്മിക്കുന്നു, അതിലെ പാട്ടിലേക്ക് ഫീമെയിൽ വെർഷൻ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ സാറാണ് എന്റെ പേര് സെലക്ട് ചെയ്തത്.

അത് നല്ലൊരു അനുഭവമായിരുന്നു. അന്ന് എനിക്ക് ചുമയും പ്രശ്നങ്ങളുമുണ്ടായിരുന്നു. ചുമയൊന്നും എനിക്കറിയേണ്ട എനിക്ക് പാട്ട് കിട്ടിയാൽ മതിയെന്ന് പറഞ്ഞ് സാർ എനർ‌ജി തന്നു. ഒരു അലക്കങ്ങ് അലക്കി. അതേറ്റു. അതേൽക്കുമെന്ന് ഞാൻ കരുതിയില്ല. എം ജയചന്ദ്രനുമായി ഫോണിൽ സം​ഗീതത്തിലൂടെയാണ് സംസാരിക്കാറ്.

shortlink

Related Articles

Post Your Comments


Back to top button