
തമിഴ് യുവ സംവിധായകരില്‍ ഒരാളായ പി എസ് മിത്രന് വിവാഹിതനായി. വധു ഫിലിം ജേര്‍ണലിസ്റ്റ് ആശാമീര അയ്യപ്പന്. നടന് കാര്‍ത്തിയടക്കമുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
‘ഇരുമ്ബു തിറൈ’ എന്ന ചിത്രത്തിലൂടെയാണ് പി എസ് മിത്രന് ആദ്യമായി സംവിധായകനായത്. ‘ഹീറോ’ എന്ന ചിത്രവും സംവിധാനം ചെയ്തു. ‘ട്രിഗ്ഗറി’നായി തിരക്കഥയും എഴുതി. ‘സര്‍ദാര്‍’ എന്ന ചിത്രമാണ് പി എസ് മിത്രന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കാര്‍ത്തി നായകനായ ‘സര്‍ദാര്‍’ വിജയമായിരുന്നു. ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തിയ ചിത്രത്തിലെ ഗാനങ്ങളും വന്‍ വിജയമായി. ‘സര്‍ദാറി’ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു.
Post Your Comments