പ്രശസ്തയായ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ നടിമാരുടെ വിവാഹത്തിനും സിനിമയുടെ പിന്നണയിലുമൊക്കെ സജീവ സാന്നിധ്യമാണ് രഞ്ജു രഞ്ജിമർ. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീ ശരീരത്തിലേക്ക് മാറിയതിനെ പറ്റി മുന്‍പ് പലപ്പോഴും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍ജറിയിലൂടെയുള്ള തന്റെ ഈ മാറ്റം പലപ്പോഴും യാത്രകളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് രഞ്ജു പറയുന്നത്.
രഞ്ജുവിന്റെ വാക്കുകൾ :
‘ഇന്നലെ ഞാന്‍ ഈ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ചിലര്‍ പറഞ്ഞു ബംഗാളികള്‍ക്കും കിട്ടുന്ന ഒരു ഐഡി ആണ് ഇതെന്ന്. ശരിയാണ്, പക്ഷെ ഞാന്‍ ഇത് നേടിയത് പൊരുതിയിട്ടാണ്. ഞാനൊരു പുരുഷ ശരീരത്തില്‍ ജീവിച്ചപ്പോള്‍ പലപ്പോഴും ഔട്ട് ഓഫ് ഇന്ത്യയില്‍ പോകേണ്ടി വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ യുഎഇ പോലുള്ള ഒരു രാജ്യത്ത് നമ്മള് പാസ്പോര്ട്ടില് എന്താണോ അതായിരിക്കണം നേരിട്ടും.
വിധിയുടെ വിളയാട്ടം നടത്തിയ എന്റെ ആ ആണ് ശരീരം അധികനാള്‍ എനിക്ക് ചുമക്കാന്‍ കഴിയില്ലായിരുന്നു. കാരണം എന്നിലെ സ്ത്രീ അതിന് അനുവദിക്കില്ലായിരുന്നു. ട്രീറ്റ്മെന്റ് തുടങ്ങിയപ്പോള്‍ എന്നിലെ മാറ്റങ്ങള്‍ എന്റെ യാത്രകള്‍ക്കും തടസ്സമായി. എന്നോടൊപ്പം സഞ്ചരിക്കുന്നവര്‍ക്കും അതൊക്കെ ബുദ്ധിമുട്ടകാന്‍ തുടങ്ങി. എന്റെ സര്‍ജറികള്‍ എല്ലാം പൂര്‍ത്തിയായപ്പോള്‍ ആദ്യം ഞാന്‍ നേടിയത് ഫീമെയില്‍ ഐഡന്റിറ്റി പാസ്പോര്‍ട്ട് ആയിരുന്നു. അതെന്റെ കയ്യില്‍ കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചാടി, പാസ്പോര്‍ട്ട് കിട്ടി ആദ്യമായി ദുബായ് പോയപ്പോള്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു, എന്നാല്‍ ഒരു പ്രാവശ്യം 36 മണിക്കൂര്‍ ഞാന്‍ സ്റ്റക്ക് ആയി.
എനിക്ക് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ കരയേണ്ടി വന്നു. എന്റെ ജെണ്ടര്‍, സെക്ഷ്യൂലാറ്റി ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. ഔട്ട് സൈഡില്‍ എനിക്ക് വേണ്ടി ഷീല ചേച്ചിയും ബുദ്ധിമുട്ടി. 36 മണിക്കൂറിന് ശേഷം എനിക്ക് പെര്മിഷന് കിട്ടി. എന്നാല്‍ എന്റെ പാസ്പോര്‍ട്ട അവിടെ പിടിച്ചു വച്ചിരുന്നു. എന്റെ ദുബായ് സ്വപ്നങ്ങള്‍ എല്ലാം തകരുന്നു എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി. എന്നാല്‍ ഞാന്‍ സത്യമായിരുന്നു. ഇന്നു ദുബായ് ഗവണ്മെന്റ് എനിക്ക് റസിഡന്റല്‍ വിസ തന്നു. പൊരുതി നേടിയ ഈ ഐഡി, ബംഗാളികളുമായി താരതമ്യം ചെയ്യുന്ന അല്പ വിവരദോഷികള്‍ മനസ്സിലാക്കു, ഞാന്‍ ഞാനാകാനായിരുന്നു പൊരുതിയത്. ഇനിയും പൊരുതും, ഇന്നു ഞാന്‍ ദുബായ് ബിസ്സിനസ് വുമണ്‍ ആണ്. ദുബായ് ഗവണ്മെന്റിനും ഇന്ത്യന്‍ എംബസിയ്ക്കും എല്ലാവിധ നന്ദിയും…’
Post Your Comments