GeneralLatest NewsNEWS

നമ്മള്‍ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളില്‍ എങ്കിലും നമ്മുടെ നിലപാട് ശക്തമായി ബോധ്യപ്പെടുത്തണം : മാളവിക

സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ലെങ്കിലും സിനിമയിലും ജീവിതത്തിലും നമുക്കൊരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് താനെന്ന് നടി മാളവിക മോഹനന്‍. പൂവാല ശല്യത്തിനെതിരായ ‘ചപ്പല്‍ മാരൂംഗി’ പോലുള്ള ക്യാംപെയ്‌നുകളിലൊക്കെ പങ്കെടുത്തത് തന്റെ നിലപാടുകളുടെ അടയാളം തന്നെയാണ് എന്നാണ് മാത്യഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

‘സിനിമയിലും ജീവിതത്തിലും നമുക്കൊരു നിലപാട് വേണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. മുംബൈയില്‍ പഠിക്കുന്ന സമയത്ത് പൂവാല ശല്യത്തിനെതിരായ ‘ചപ്പല്‍ മാരൂംഗി’ പോലുള്ള ക്യാംപെയ്‌നുകളിലൊക്കെ പങ്കെടുത്തത് എന്റെ നിലപാടുകളുടെ അടയാളം തന്നെയാണ്. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല. പക്ഷെ, നമ്മള്‍ അഭിമുഖീകരിക്കുന്ന ചില കാര്യങ്ങളില്‍ എങ്കിലും നമ്മുടെ നിലപാട് ശക്തമായി ബോധ്യപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ട്.

അച്ഛന്റെ നാട് പയ്യന്നൂര്‍ ആണെങ്കിലും ഞാൻ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ ആണ്. ആ നഗരമാണ് എന്റെ പേഴ്‌സണാലിറ്റിയും കരിയറുമൊക്കെ രൂപപ്പെടുത്തിയത്. അച്ഛനും അമ്മയും എനിക്ക് തന്ന സ്വാതന്ത്ര്യവും കരുതലുമാണ് എന്നെ ഞാനാക്കിയത്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്’.

shortlink

Related Articles

Post Your Comments


Back to top button