നടനെന്നതിനപ്പുറം സ്റ്റാന്‍ഡ് അപ്പ് കൊമേഡിയൻ എന്ന നിലയിൽ പ്രശസ്തനായ തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരമാണ് കാര്‍ത്തിക് കുമാര്‍. സ്ത്രീ സമത്വത്തെക്കുറിച്ചും മറ്റും കാര്‍ത്തിക് കുമാര്‍ സ്റ്റാന്‍ഡ്‌അപ്പ് കോമഡിയില്‍ സംസാരിക്കാറുണ്ട്. 2000 ല്‍ അലൈപായുതേ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്താണ് കാര്‍ത്തിക് അഭിനയ രംഗത്തേക്ക് കടക്കുന്നത്.
കാര്‍ത്തിക്കിന്റെ വ്യക്തി ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2005 ലാണ് ഇദ്ദേഹം ഗായിക സുചിത്രയെ വിവാഹം കഴിക്കുന്നത്. സുചിലീക്ക്സ് എന്ന പേരില്‍ സിനിമാ രംഗത്തെ പല പ്രമുഖര്‍ക്കെതിരെയും ആരോപണമുന്നയിച്ച ഗായികയാണ് സുചിത്ര. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കാര്‍ത്തിക്കും സുചിത്രയും തമ്മിലുള്ള വേര്‍പിരിയല്‍ നേരത്തെ ചര്‍ച്ചയായിരുന്നു. 2021 ല്‍ നടി അമൃത ശ്രീനിവാസനെ കാര്‍ത്തിക് കുമാര്‍ വിവാഹം ചെയ്തു. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കാര്‍ത്തിക് കുമാര്‍ യെല്ലോ ബെഞ്ച് തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍. ആദ്യ ഭാര്യ സുചിത്രയോട് ഇപ്പോഴും അതേ സ്നേഹമുണ്ടെന്ന് കാര്‍ത്തിക് പറയുന്നു.
താരത്തിന്റെ വാക്കുകൾ :
അവള്‍ ബ്യൂട്ടിഫുളായ വ്യക്തിയാണ്. ഒരുപാട് കഷ്ടങ്ങളിലൂടെ കടന്ന് പോയി കരിയര്‍ വളര്‍ത്തിയ ആളാണ്. അവളോട് എനിക്ക് ബഹുമാനവും ശ്രദ്ധയുമുണ്ട്. ഏതെങ്കിലും തരത്തില്‍ അവളുടെ ഫ്രണ്ടോ ഫാമിലിയോ ആയിരിക്കാന്‍ ഞാന്‍ പ്രതീക്ഷിച്ചു. ഡിവോഴ്സ് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കും. പക്ഷെ ആ ഫീല്‍ പോവില്ല. 15 വര്‍ഷം ഞങ്ങളൊരുമിച്ചായിരുന്നു. അവള്‍ ഒരു ഫൈറ്ററാണ്. നമുക്കെല്ലാം വരുന്ന പ്രശ്നങ്ങളുടെ എത്രയോ ഇരട്ടി പ്രശ്നങ്ങള്‍ അവള്‍ നേരിട്ടിട്ടുണ്ട്. അവളുടെ ഉള്ളില്‍ ഇപ്പോഴും ഒരു ശക്തിയുണ്ട്. ഞങ്ങള്‍ രണ്ട് പേരും ആഗ്രഹിക്കുന്നത്രയും ഇപ്പോള്‍ സംസാരിക്കുന്നില്ല.
പ്രശ്നങ്ങളുടെ സമയത്ത് അവളെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ കൂടുതല്‍ ചെയ്യാമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. സുചിത്രയെ അത്രയും എനിക്കിഷ്ടമാണ്. പക്ഷെ വേര്‍പിരിയല്‍ എല്ലാ ബന്ധത്തിലുമുണ്ടാവും. സുഹൃദ്ബന്ധങ്ങളിലും ഇത്തരം പിരിയലുണ്ടാവും.
Post Your Comments