GeneralLatest NewsNEWS

കാന്താര നിർമ്മാതാവും സംവിധായകനും കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി, പൃഥ്വിരാജിനെയും ചോദ്യം ചെയ്യും

കാന്താര സിനിമയിലെ ‘വരാഹരൂപം’ എന്ന പാട്ടിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയ പരാതിയില്‍ നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇന്നു രാവിലെയാണ് ഇരുവരും നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തിയത്. മാതൃഭൂമി മ്യൂസിക്കിന് വേണ്ടി തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം എന്ന പാട്ട് എന്നാണ് കേസ്.

സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണമാണ് ഇരുവരും പൊലീസിന് മുന്നില്‍ ഹാജരായത്. ഫെബ്രുവരി 12,13 തീയതികളില്‍ ഇരുവരും ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ ഇവരുടെ മൊഴി ഡി.സി.പി. കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എടുത്തു. നാളെയും ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിന് ഹാജരാവും. അടുത്ത ദിവസങ്ങില്‍ പൃഥ്വിരാജ് ഉള്‍പ്പടെ കേരളത്തിലെ വിതരണക്കാരും ചോദ്യം ചെയ്യലിന് ഹാജരാവും.

കഴിഞ്ഞ ദിവസം, ‘കാന്താര’ സിനിമയില്‍ വരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ‘വരാഹരൂപം’ എന്ന ഗാനം തൈക്കൂടം ബ്രിജിന്റെ നവരസമെന്ന ഗാനം കോപ്പിയടിച്ചതാണെന്ന കേസില്‍ ഹൈക്കോടതി ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഗാനം ഉപയോഗിക്കില്ലെന്ന ഉപാധിയോടെയായിരുന്നു ജാമ്യം. ഇതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. പകര്‍പ്പാവകാശ വിഷയം ജാമ്യത്തിന്റെ ഉപാധിയാകാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments


Back to top button