ടിക് ടോക്കില്‍ അധികം എക്സ്പോസ് ചെയ്യുന്നത് കണ്ടിട്ടാണ് തന്റെ വീഡിയോ കാണാന്‍ ആളുകള്‍ വരുന്നതെന്ന് തനിക്ക് അറിയാമെന്ന് നടി ഇലക്യ. ടിക് ടോക്കിലൂടെ അത്യാവശ്യം ഗ്ലാമര്‍ ലുക്കില്‍ വന്ന് ശ്രദ്ധേയായി മാറിയ നടിയാണ് ഇലക്യ. എന്നാല്‍ ഓവറായി എക്‌സ്‌പോസ് ചെയ്ത് ആളുകളുടെ ഇഷ്ടം നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം നടിയ്‌ക്കെതിരെ വന്നിരുന്നു. അത് താന്‍ അറിഞ്ഞ് കൊണ്ട് തന്നെ ചെയ്യുന്നതാണെന്നാണ് ഇലക്യ പറയുന്നത്. നടി ഷക്കീലയുടെ കൂടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ജീവിതത്തെ കുറിച്ചും ഗ്ലാമറായതിനെ പറ്റിയും ഇലക്യ വെളിപ്പെടുത്തിയത്.
ഇലക്യയുടെ വാക്കുകൾ :
കൂട്ടുകാരിയുടെ ചേച്ചി വഴിയാണ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയി തുടങ്ങിത്. ചെന്നൈയില്‍ നിന്നുമാണ് ടിക് ടോക് വീഡിയോസ് ചെയ്ത് തുടങ്ങുന്നത്. കൂടുതല്‍ ലൈക്കും കമന്റും വരാന്‍ തുടങ്ങിയതോടെ എനിക്കതില്‍ താല്‍പര്യം കൂടി. ടിക് ടോക്കില്‍ അധികം എക്സ്പോസ് ചെയ്യുന്നത് കണ്ടിട്ടാണ് എന്റെ വീഡിയോ കാണാന്‍ ആളുകള്‍ വരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം എന്ന തീരുമാനത്തിലേക്ക് ഞാനെത്തി. സാരി ഉടുത്താണ് ആദ്യം വീഡിയോ ചെയ്തത്. രണ്ടാമതും സാരിയില്‍ വന്നപ്പോള്‍ കുറച്ച് ശരീരഭാഗം കണ്ടതോടെ വലിയ ലൈക്കും ഷെയറും വന്നു.
എന്റെ ഗ്ലാമര്‍ വച്ച് തന്നെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഞാന്‍ ചെയ്യുന്നത് കുറച്ച് ഓവറാണെന്ന് എനിക്ക് തന്നെ അറിയാം. എന്നാല്‍ നടിമാരൊക്കെ കുറച്ച് ഗ്ലാമറായി ചെയ്താല്‍ അത് ക്യൂട്ട് ലുക്ക്, ഗ്ലാമര്‍ ക്വീന്‍ ആണെന്നൊക്കെ കമന്റ് വരും. ഞാന്‍ ചെയ്താല്‍ എന്തിനാണ് ഇങ്ങനെ അഴിഞ്ഞാടുന്നത്, നിനക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളായിരിക്കും വരിക.
അമിതമായി ഗ്ലാമറായി വീഡിയോ ചെയ്തത് കൊണ്ട് മൂന്ന് തവണ എന്നെ ബാന്‍ ചെയ്തിട്ടുണ്ട്. ഓരോ തവണ ബാന്‍ ചെയ്യുമ്പോഴും പുതിയ ആശയത്തില്‍ നിന്ന് ആരംഭിക്കും. എനിക്ക് എതിരെ നൂറോ ഇരുന്നൂറോ പേര് പരാതി കൊടുക്കുകയും അവരെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നതോട് കൂടിയാണ് അക്കൗണ്ട് പോകുന്നത്. ഗ്ലാമറിനോട് എനിക്ക് അപ്പോഴേക്കും അത്രയും താത്പര്യം വന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ഇനിയും അങ്ങനെ തന്നെ ചെയ്യുമെന്നുള്ളത് കൊണ്ടാണ് വീണ്ടും വീഡിയോസുമായി വരുന്നത്.
എന്റെ മാറിടം ഇഞ്ചെക്ഷന്‍ ചെയ്തും ടാബ് ലെറ്റ്സ് കഴിച്ചുമാണോ ഇങ്ങനെ വലുതായതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ സത്യമങ്ങനെയല്ല. ഇത് പാരമ്പര്യമാണ്. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒക്കെ ഇങ്ങനെ തന്നെയായിരുന്നു. ശരീരം മെലിഞ്ഞതായാലും ഇത് മാത്രം ഇങ്ങനെ നില്‍ക്കും. ഇഞ്ചെക്ഷന്‍ ചെയ്തിട്ടൊക്കെ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ എനിക്ക് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നേടാമായിരുന്നു.
Post Your Comments