ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍. എന്നാൽ അര്‍ജുന്‍ ഷോ യില്‍ നിന്നും പിന്മാറുകയും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരികയും ചെയ്തു. ചക്കപ്പഴത്തില്‍ നിന്നും അര്‍ജുന്‍ പിന്മാറിയത് സൗഭാഗ്യ കാരണമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനെ പറ്റിയുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അര്‍ജുന്‍.
താരത്തിന്റെ വാക്കുകൾ :
‘ഞങ്ങളതില്‍ മിണ്ടാതെ ഇരുന്നതാണ്. സൗഭാഗ്യ അങ്ങനെയല്ലെന്നത് എനിക്കറിയാം. സൗഭാഗ്യയ്ക്കും അറിയാം. അത്തരത്തില്‍ വന്ന വാര്‍ത്തകളോട് ഞങ്ങള്‍ പ്രതികരിച്ചില്ലെന്നേയുള്ളു. എങ്ങനെയാണ് സൗഭാഗ്യ കാരണമാവുന്നതെന്ന്.
ആളുകള്‍ക്ക് ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് വളരെ ഇഷ്ടമുള്ള വിഷയമാണ്. ചിലരുടെ മനസന്തോഷത്തിന് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കും. അങ്ങനെ അവര്‍ സന്തോഷിച്ചോട്ടെ എന്ന് കരുതിയിട്ടാണ് ഞങ്ങള്‍ മിണ്ടാതെ ഇരുന്നത്. നേരിട്ട് ഒന്നിനോടും ഞങ്ങള്‍ പ്രതികരിച്ചിരുന്നില്ല. പൊതുവേ കമന്റുകളോടൊന്നും പ്രതികരിക്കാറില്ല. വിവാഹത്തിന് പിന്നാലെ വന്ന ഒരു ആരോപണത്തില്‍ അമ്മ മാത്രം പ്രതികരിച്ചിരുന്നു.
ചില കമന്റുകള്‍ കാണുമ്പോൾ ഞാന്‍ പച്ചയ്ക്ക് തെറി വിളിക്കും. എന്നാല്‍ മുന്നൂറ് പോസിറ്റീവ് കമന്റിന് മറുപടി കൊടുത്തിട്ടില്ല. പിന്നെ ഇതിനിടയിലുള്ള രണ്ട് നെഗറ്റീവ് കമന്റിനെ ശ്രദ്ധിക്കേണ്ട ആവശ്യമെന്താണെന്നാണ് സൗഭാഗ്യ ചോദിക്കാറുള്ളത്. നല്ല കമന്റിട്ടവര്‍ക്ക് താങ്ക്യൂ എന്ന് കമന്റിടുന്നില്ലല്ലോ അപ്പോള്‍ ഇത്തരം നെഗറ്റീവ് കമന്റ് കാണുമ്പോൾ ഇറിറ്റേറ്റഡ് ആവേണ്ട ആവശ്യമില്ലെന്നും സൗഭാഗ്യ പറയും. ചിന്തിക്കുമ്പോൾ അത് ശരിയാണല്ലോ തോന്നും’.
Post Your Comments