
ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്. പങ്കാളി ഗോപി സുന്ദറിനും മകള്‍ അവന്തികയ്ക്കും ഒപ്പമുള്ള അമൃത സന്തോഷ ചിത്രം സമൂഹ മാധ്യമത്തിൽ വൈറലാകുന്നു.
read also: മകളെ വിട്ടുതരണം, വീടിന്റെ ഗെയ്റ്റിനു മുന്നില്‍ നിന്ന് വഴക്കിട്ട് നടൻ: വീഡിയോ പുറത്ത് വിട്ട് ഭാര്യ
‘ഹാപ്പിനസ്’ എന്ന തലക്കെട്ടോടെ പങ്കുവച്ച ചിത്രത്തിലെ പാപ്പുവിന്റെ നാക്കാണ് കൂടുതല്‍ പേരിലും കൗതുകമുണര്‍ത്തിയത്. അമൃത പങ്കുവച്ചിരിക്കുന്ന ഒരു ചിത്രത്തില്‍ ഗോപി സുന്ദറും അമൃതയും നാവ് പുറത്തേക്ക് ഇട്ട് നില്‍ക്കുന്നത് കാണാം. പാപ്പു മാത്രം തന്റെ നാവ് വളരെ വിചിത്രമായ രീതിയില്‍ മടക്കി വച്ചിരിക്കുകയാണ്. ഇത് എങ്ങനെ സാധിച്ചു എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. ‘പാപ്പുവിന്റെ നാക്ക് കണ്ട് അങ്ങനെ ചെയ്യാന്‍ ശ്രമിച്ചവരുണ്ടോ?, ഇതെങ്ങനെയാണ് പാപ്പു ഇങ്ങനെ നാക്ക് വച്ചിരിക്കുന്നത്?’ – പലരും കമന്റുകളില്‍ കുറിച്ചു.
Post Your Comments