എന്തെങ്കിലും ഒരു പ്രശ്നം തനിക്ക് വന്നാല്‍ അവളത് പരിഹരിച്ചോളൂമെന്ന് മറ്റുള്ളവരോട് പറയുന്ന നല്ല സുഹൃത്ത് ആയിരിക്കണം ഭര്‍ത്താവായി വരേണ്ടതെന്ന് നടി സംയുക്ത. ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ചും വിവാഹസങ്കല്‍പ്പങ്ങളെ പറ്റിയും നടി തുറന്നു പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
സ്‌കൂളില്‍ പഠിക്കുമ്പോള്‍ പത്താം ക്ലാസ് വരെ തനിക്ക് ഒരു പ്രണയവും ഉണ്ടായിട്ടില്ല. അതുവരെ തന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം അത്രയും നല്ല സുഹൃത്തുക്കളായിരുന്നു. അതിന് ശേഷം സ്‌കൂള്‍ മാറി പോയപ്പോള്‍ പിന്നെ പ്രണയലേഖനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്.
ഭർത്താവായി വരുന്നയാൾക്ക് ആദ്യം വേണ്ടത് ദയയാണ്. എന്റെ അടുത്ത് മാത്രമല്ല, എല്ലാവരോടും ദയയോടെ പെരുമാറുന്ന ആളായിരിക്കണം. അങ്ങനെയുള്ള ആളാണെങ്കില്‍ താന്‍ ഇംപ്രസ് ആവുമെന്ന് സംയുക്ത പറഞ്ഞു. മാത്രമല്ല അദ്ദേഹം അറിവുള്ള ആളായിരിക്കണം, നന്നായി സംസാരിക്കാന്‍ അറിയണം. എന്താണ് ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നതെന്ന് എന്നതിനെ പറ്റിയൊക്കെ അവബോധം ഉണ്ടായിരിക്കണം. മറ്റൊരു പ്രധാന കാര്യം ഞങ്ങള്‍ രണ്ട് പേരും തുല്യരാണ് എന്ന ഫീല്‍ എനിക്ക് തോന്നിപ്പിക്കണം. എനിക്ക് വേണ്ടത് ഒരു പാര്‍ട്ണര്‍ഷിപ് ആണ്.
എന്തെങ്കിലും പ്രശ്നം വന്നാല്‍ ഞാന്‍ കൂടെയുണ്ട് എന്ന സപ്പോര്‍ട്ട് ആണ് വേണ്ടത്. പരസ്പരം പിന്തുണയുമായി ഉണ്ടാവണം. എന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചു തരണമെന്നും, എന്നെ നന്നായി നോക്കണമെന്നും ഞാന്‍ പറയില്ല. എന്നെ നോക്കാന്‍ എനിക്ക് അറിയാം. എന്റെ പ്രശ്നങ്ങള്‍ ഞാന്‍ തന്നെ തീര്‍ക്കും. ഒരു കംപാനിയന്‍ഷിപ്പാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഒരു പ്രശ്നം എനിക്ക് വന്നാല്‍, അവളത് പരിഹരിച്ചോളൂമെന്ന് മറ്റുള്ളവരോട് പറയുന്ന നല്ല സുഹൃത്ത് ആയിരിക്കണം ഭര്‍ത്താവായി വരേണ്ടത്.’
Post Your Comments