GeneralLatest NewsNEWS

ലൈംഗികതയോടുള്ള മനോഭാവം പുനര്‍ചിന്തനം നടത്തണം, മനുഷ്യന്റെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണത് : വിദ്യ ബാലന്‍

ലൈംഗികതയോടുള്ള മനോഭാവം നമ്മള്‍ പുനര്‍ ചിന്തനം നടത്തേണ്ട സമയമായി എന്നും മനുഷ്യന്റെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണ് ലൈംഗീകത, അത് വിവാഹ ബന്ധത്തിലൂടെ മാത്രം എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും വിദ്യ ബാലന്‍. വളരെ ബോള്‍ഡായ തുറന്നു പറച്ചിലുകളിലൂടെ മലയാളി കൂടിയായ ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സ്ത്രീകള്‍ ഏറ്റവും അധികം ലൈംഗീകത ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും അവരുടെ നാല്പതുകളില്‍ ആണെന്നുള്ള താരത്തിന്റെ വാക്കുകൾ ദേശീയ തലത്തില്‍ വരെ വലിയ വിവാദത്തിന് ഇടനൽകിയിരുന്നു. ഇതിന്റെ പേരില്‍ സദാചാര വാദികളുടെ അടക്കമുള്ളവരുടെ സൈബര്‍ വിചാരണക്ക് നടി ഇരയായെങ്കിലും അതൊന്നും തന്നെ തന്റെ കരിയറിനെ ഒരുതരത്തിലും ബാധിക്കാതെ താരം മുന്നേറുകയും കൂടുതല്‍ ഇടങ്ങളിലേക്ക് ധീരമായി തന്റെ പ്രസ്താവന എത്തിക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വിദ്യ ബാലന്‍ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ നേടുകയാണ്.

താരത്തിന്റെ വാക്കുകൾ :

‘മനുഷ്യരുടെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണ് ലംഗികത . പക്ഷേ അത് വിവാഹ ബന്ധത്തിലൂടെ മാത്രം എന്ന ചിന്ത അത്ര പുരോഗമനപരമല്ല. മനുഷ്യ ബന്ധങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയാണ് നാം ചെയ്യുന്നത്. വിവാഹത്തിലൂടെ മാത്രം ലൈംഗികതയും പ്രത്യുല്‍പ്പാദനവും നടക്കണം എന്ന ഒരു രീതിയാണ് ഇന്ത്യന്‍ സംസ്ക്കാരം അനുശാസിക്കുന്നത്. ഇത് വ്യക്തികള്‍ തമ്മിലുള്ള അടുപ്പത്തിന്റെ സന്തോഷം ഇല്ലാതാക്കുന്നു. അതിനാല്‍ ഞാൻ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു. ലൈംഗികത ഒരു വികാരമാണ്, ഒരു വിലക്കല്ല. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും നമ്മള്‍ ഇപ്പോഴും ലൈംഗികതയെക്കുറിച്ച്‌ തുറന്ന് സംസാരിക്കുന്നില്ല എന്നത് തമാശയായി തോന്നുന്നു.

ലൈംഗികതയെക്കുറിച്ചുള്ള ആശയം ആളുകള്‍ നിസാരമായി കാണുന്നു, കാരണം ഇന്ത്യന്‍ സംസ്കാരം വിവാഹം എന്ന പ്രക്രീയയില്‍, പ്രത്യുല്‍പാദന ലക്ഷ്യങ്ങള്‍ക്കായി മാത്രം ലൈംഗികതയിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അടുപ്പത്തിന്റെ മുഴുവന്‍ വികാരവും സന്തോഷവും ആനന്ദവും വിനോദവും നഷ്ടപ്പെടുന്നു. ലൈംഗികതയോടുള്ള മനോഭാവം നമ്മള്‍ പുനര്‍ ചിന്തനം നടത്തേണ്ട സമയമായി. നാം പരമ്പരാഗതവും എന്നാല്‍ ആധുനികവുമായ സന്തുലിതാവസ്ഥയ്ക്കായി പരിശ്രമിക്കണം, കൂടാതെ ലൈംഗികതയുമായി ബന്ധപ്പെട്ട കാപട്യങ്ങള്‍ ഇല്ലാതാകാന്‍ ശ്രമിക്കണം. ലൈംഗികത ഒരു വികാരമാണ്, ഒരു വിലക്കല്ല.’

shortlink

Related Articles

Post Your Comments


Back to top button