GeneralLatest NewsNEWS

കാസ്റ്റിംഗ് കൗച്ച് തന്നെ കടുത്ത കടുത്തവിഷാദ രോഗിയാക്കി: തുറന്നു പറഞ്ഞ് നടി

തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നിരുന്നെന്നും എന്നാൽ സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്ന് പറഞ്ഞതിനാൽ താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും നടി മഞ്ജരി ഫഡ്‌നിസ്. മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിലൂടെ മലയാളത്തിലെത്തിയ നടിയാണ് മഞ്ജരി ഫഡ്‌നിസ്. ഒരു അഭിമുഖത്തിലാണ് കാസ്റ്റിംഗ് കൗച്ച് മൂലം താൻ വിഷാദരോഗിയായെന്ന് നടി തുറന്നു പറഞ്ഞത്.

‘കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ തുടര്‍ന്ന് പ്രതിഭാധനരായ ധാരാളം അഭിനേതാക്കള്‍ സിനിമാലോകത്തു നിന്നും പിന്മാറുന്നുണ്ട്. അന്നത്തെ സംഭവങ്ങള്‍ തന്നെ കടുത്ത വിഷാദരോഗിയാക്കി. സാധാരണ നിലയിലേക്ക് എത്താന്‍ തനിക്ക് സമയം വേണ്ടി വന്നു. രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചതിന് പിന്നാലെ തന്നെ തേടി തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു. എന്നാല്‍ കാസ്റ്റിംഗ് കൗച്ച് കാരണം താന്‍ അതൊക്കെ ഉപേക്ഷിക്കുകയായിരുന്നു. കോമ്പര്‍മെയ്‌സിന് തയ്യാറാകണമെന്നും സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. അതിന് തയ്യാറാകത്തതിനാല്‍ താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വെക്കുകയായിരുന്നു’. മഞ്ജരി പറഞ്ഞു

2008 ല്‍ പുറത്തിറങ്ങിയ ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ശ്രദ്ധ നേടുന്നത്. ഇമ്രാന്‍ ഖാനും ജനീലിയ ഡിസൂസയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ മഞ്ജരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തെ തേടി പുരസ്‌കാരവുമെത്തി. പിന്നാലെ തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കുകയായിരുന്നു.

 

shortlink

Post Your Comments


Back to top button