GeneralLatest NewsNEWS

‘പേടിച്ചരണ്ട തന്റെ കൈകളില്‍ മുറുകെപ്പിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു’: വൈറലായി അനിൽ കപൂറിനെ കുറിച്ചുള്ള കുറിപ്പ്

വിമാനയാത്രയിൽ പേടി പിടികൂടിയപ്പോൾ സെലിബ്രിറ്റി ബോളിവുഡ് താരം അനിൽ കപൂർ ആശ്വാസമായി എത്തിയ അനുഭവം പങ്കുവച്ച് വ്യവസായിയായ ശിഖ മിത്തലിന്റെ കുറിപ്പ്. ശിഖയുടെ സഹയാത്രികനായിരുന്നു അനിൽ കപൂറും. പേടിച്ചരണ്ട തന്റെ കൈകളില്‍ മുറുകെപ്പിടിച്ച് അദ്ദേഹം തന്നെ ആശ്വസിപ്പിച്ചെന്നും ശിഖ പോസ്റ്റില്‍ പറയുന്നു. അനില്‍ കപൂറിനൊപ്പമുള്ള ഒരു സെല്‍ഫിയും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ്ണരൂപം :

‘വിമാനത്തിൽ യാത്ര ചെയ്യാൻ എപ്പോഴും എനിക്ക് പേടിയാണ്. ടേക്ക് ഓഫ് ചെയ്തതിനൊപ്പം വിമാനം കുലുങ്ങാൻ തുടങ്ങി. വിമാനം ഉയർന്ന് പൊങ്ങുമ്പോൾ എന്റെ ദേഹത്തേക്ക് ലഗേജ് ബോക്സിൽ നിന്ന് സാധനങ്ങൾ വീണു. കോവിഡിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളിൽ എനിക്ക് ഭയം വല്ലാതെ അനുഭവപ്പെടാൻ തുടങ്ങി. രണ്ട് സീറ്റിനും ഇടയിലെ ഡിവൈഡറിൽ അമർത്തിപ്പിടിച്ച് ഞാൻ ഇരുന്നു, ശിഖ മിത്തലിന്റെ കുറിപ്പിൽ പറയുന്നു.

ഈ സമയം എന്റെ സഹയാത്രികൻ എന്റെ കയ്യിൽ പിടിച്ചു. ഇത് പ്രശ്നമില്ല. നിങ്ങളുടെ പേരെന്താണ്? നമുക്ക് സംസാരിക്കാം. രണ്ടര മണിക്കൂർ നീണ്ട യാത്ര സംസാരവും ചിരിയുമായി നിറഞ്ഞു. ആൻസൈറ്റിയെ കുറിച്ചും അദ്ദേഹം എന്നോട് സംസാരിച്ചു. ആൻസൈറ്റി വലിയ പ്രശ്നമാണെന്ന് പലരും നിങ്ങളോട് പറയും. എന്നാൽ ഈ ആൻസൈറ്റി കാരണമാണ് നമ്മൾ പരിചയപ്പെട്ടതും ഇത്രയും നേരം സംസാരിച്ചതും എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇതിന് പ്രത്യുപകാരമായി കാപ്പി വാങ്ങി തരണം എന്നും അദ്ദേഹം എന്നോട് പറഞ്ഞു’.

shortlink

Related Articles

Post Your Comments


Back to top button