തുടക്കകാലത്ത് തനിക്ക് ആക്ഷന്‍ ചെയ്യാന്‍ പേടിയായിരുന്നുവെന്ന് നടൻ മുകേഷ്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്. ആ സമയത്ത് നടന് ബാലന് കെ നായര്‍ തനിക്ക് ഫൈറ്റിന്റെ ഡെമോ കാണിച്ച് തന്നെന്നും അതിന്റെയിടയില് ഒറിജിനലായി ഒരു ഇടി കിട്ടിയെന്നുമാണ് മുകേഷ് പറയുന്നത്.
മുകേഷിന്റെ വാക്കുകൾ :
ഒരിക്കല്‍ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആ സംഭവമുണ്ടായത്. എനിക്കാണെങ്കില്‍ തുടക്കകാലത്തൊക്കെ ഫൈറ്റ് ചെയ്യുക എന്നുപറയുന്നത് ഇത്തിരി പേടിയുള്ള കാര്യമായിരുന്നു. ഞാന്‍ ഫൈറ്റൊക്കെ അന്ന് ചെയ്യുമായിരുന്നു, പക്ഷെ എനിക്ക് പേടിയായിരുന്നു. അവിടെ സീന്‍ ഷൂട്ട് ചെയ്യാനുള്ള പരിപാടിയൊക്കെ നടത്തുകയാണ്. ക്യാമറയൊക്കെ ഇറക്കുകയും ലൈറ്റൊക്കെ സെറ്റ് ചെയ്യുകയായിരുന്നു.
അപ്പോള്‍ ബാലന് കെ നായര്‍ എന്റെ അടുത്തേക്ക് വന്നു. എന്താടാ ഫൈറ്റ് ചെയ്യാന്‍ നിനക്ക് വലിയ പേടിയാണെന്നൊക്കെ കേട്ടല്ലോ. നമ്മളൊക്കെ എത്ര കൊല്ലമായി ഇതൊക്കെ ചെയ്യുന്നു. അങ്ങനെയല്ല, ഞാന്‍ ഇതൊന്നും ഇതുവരെ പ്രാക്ടീസ് ചെയ്തിട്ടില്ലല്ലോ അതാണ് പ്രശ്നമെന്നും താന്‍ മറുപടി നല്കി. ഷൂട്ടിന്റെ സമയമാകുമ്പോള്‍ ചെയ്ത് പോകുന്നുണ്ടെന്നും പറഞ്ഞു.
അതോടെ നീ ഇതൊന്നും പേടിക്കണ്ട എന്നും പറഞ്ഞ്, അദ്ദേഹം ഫൈറ്റിന്റെ ഡെമോ കാണിക്കാന്‍ തുടങ്ങി. എന്നാല്‍ അങ്ങനെ ഡെമോ കാണിച്ച് എന്റെ മുഖത്തിനിട്ട് ഒരു ഇടിയും തന്നു. ചേട്ടാ ഈ ഇടി ഷൂട്ടിനിടക്ക് തന്നിരുന്നെങ്കില്‍ എന്തെങ്കിലും ഒരു ഉപകാരമാകുമായിരുന്നു എന്നാണ് താന്‍ മറുപടി നല്‍കിയത്.
Post Your Comments