‘ഉള്ളം കേക്കുമേ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടനാണ് ആര്യ. മോഡലിങില്‍ നിന്നും സിനിമയിലെത്തിയ നടന് കാസര്‍കോട് സ്വദേശിയാണ്. ജംഷാദ് സീതിരകത്ത് എന്നാണ് ആര്യയുടെ യഥാര്‍ഥ പേര്. ആര്യയുടെ സിനിമകൾക്ക് കേരളത്തില്‍ സ്വീകാര്യത ലഭിക്കാറുണ്ട്.
ഇപ്പോഴിതാ നടന് ബയല്‍വാന്‍ രംഗനാഥന് ആര്യയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നടിമാരെ പ്രണയിച്ച് വഞ്ചിക്കുകയാണ് ആര്യയെന്നാണ് ബയല്‍വാന്‍ പറയുന്നത്. ‘ഇരണ്ടാം ഉലകം സിനിമ ചെയ്യുമ്പോള്‍ ആര്യയും അനുഷ്കയും ഒരു ഫ്ലാറ്റ് വാങ്ങി ഒരുമിച്ചാണ് താമസിച്ചിരുന്നെന്ന് പറയപ്പെട്ടിരുന്നു. ആര്യ കൗശലക്കാരനാണ്. കാരണം നയൻതാരയ്ക്ക് ഹല്‍വ കൊടുത്തയാളാണ്. ആര്യ നിരവധി നടിമാരുമായി ബന്ധം വെച്ചു. പക്ഷെ കല്യാണമെന്ന് പറഞ്ഞാല്‍ ഓടും’- ബയല്‍വാന്‍ പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പാണ് ആര്യ തനിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി സയേഷയെ വിവാഹം ചെയ്തത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് മുമ്പ് ‘എങ്ക വീട്ട് മാപ്പിളെ’ എന്നൊരു റിയാലിറ്റി ഷോ നടത്തി വിവാദങ്ങളില്‍പ്പെട്ടയാളാണ് ആര്യ. തെരഞ്ഞെടുത്ത ചില പെണ്‍കുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് ആര്യയ്ക്ക് വധുവിനെ തേടുന്ന എങ്ക വീട്ട് മാപ്പിളൈ റിയാലിറ്റി ഷോ നടത്തിയത്.
Post Your Comments