ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായും സഹനടിയായും തിരക്കുള്ള താരമായിരുന്നു ചിപ്പി. പാഥേയം എന്ന ഭരതന് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന് ചന്ദ്രദാസിന്റെ മകളായ ഹരിത മേനോനായിട്ടാണ് ചിപ്പി ചലച്ചിത്രരംഗത്തെത്തിയത്. ശേഷം നിരവധി അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോള്‍ മിനി സ്ക്രീനിലാണ് തിളങ്ങി നില്‍ക്കുന്നത് . സാന്ത്വനമാണ് ചിപ്പി അഭിനയിച്ച് മിനി സ്ക്രീനില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര .
4കെയില്‍ പ്രദര്‍ശനത്തിനെത്തിയ സ്ഫടികം കാണാന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത നടി ചിപ്പിയുടെ മകളും വന്നിരുന്നു. തോമായുടെ കുഞ്ഞുപെങ്ങള്‍ ജിന്‍സി ചാക്കോയായിട്ടാണ് ചിപ്പി അഭിനയിച്ചത്. പതിനേഴാം വയസിലാണ് വളരെ പക്വതയോടെ ജിന്‍സി ചാക്കോയെ ചിപ്പി അഭിനയിച്ച് ഫലിപ്പിച്ചത്. ചിപ്പിയുടെ പ്രകടനത്തെ കുറിച്ച് മകള്‍ അവന്തിക എഴുതി കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ‘അമ്മയെ ബിഗ് സ്ക്രീനില്‍ കാണുന്നത് എത്ര സ്വപ്നതുല്യം ആയിരുന്നു എന്നോ, അതും അമ്മ പതിനേഴാം വയസില്‍ ചെയ്ത ഒരു സിനിമയിലൂടെ കാണുന്നത്. 28 വര്‍ഷത്തിന് ശേഷം ഈ സൂപ്പര്‍ ക്ലാസിക് വീണ്ടും റിലീസ് ചെയ്തതിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് നന്ദിയുണ്ട്. ബ്രോ… ഒരാള്‍ക്ക് ഇങ്ങനെ ക്യൂട്ട് ആകാന്‍ കഴിയുമോ’ എന്നാണ് ചിപ്പിയെ ടാഗ് ചെയ്തുകൊണ്ട് അവന്തിക കുറിച്ചത്.
Post Your Comments