GeneralLatest NewsNEWSTV Shows

അമ്പലങ്ങളിലും പള്ളികളിലും നേർച്ച ഇട്ടു കിട്ടിയ നിധിയാണ് അവന്‍: അൽസാബിത്തിനെക്കുറിച്ച് അമ്മ

12 ലക്ഷത്തിന്റെ കടം വീട്ടി ജപ്തിയില്‍ ഒഴിവാക്കിയത് മോനാണ്, കേശുവിനെക്കുറിച്ച് അമ്മ

ഉപ്പും മുളകിലെ കേശു എന്ന കഥാപാത്രത്തിലൂടെ ആരാധക പ്രീതി നേടിയ താരമാണ് അൽസാബിത്. താരത്തിന്റെ കുട്ടിക്കാലം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അഞ്ചാം വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ് അല്‍സാബിത്തിനെയും അമ്മയേയും. പിന്നീട് അമ്മയുടെ തണലില്‍ വളർന്ന അല്‍സാബിത് കടങ്ങൾ വീട്ടിയതിനെക്കുറിച്ചു അമ്മ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായി മാറുകയാണ്.

read also: ടിഫ അവാർഡും നേടി സുഹൈൽ ഷാജി സിനിമയിലേക്ക്

പ്രാരാബ്ദം, കഷ്ടപ്പാട് എന്നീ വാക്കുകളുടെ അര്‍ഥം മനസിലാക്കും മുന്‍പേ തന്നെ അത് മാറ്റാനായി കഷ്ടപ്പെട്ട് തുടങ്ങിയതാണ് അല്‍സാബിത് എന്നാണ് അമ്മ ബീന പറയുന്നത്. ‘കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുകയായിരുന്നു. ഞാനും അവന്റെ ഉപ്പയും വാങ്ങിയ കടങ്ങള്‍ ഏതാണ്ട് പന്ത്രണ്ടു ലക്ഷത്തിന്റെ അടുത്ത് ഉണ്ടായിരുന്നു. അതെല്ലാം എന്റെ കുഞ്ഞു അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്. വിവാഹം കഴിഞ്ഞു ഏറെ നാള്‍ കാത്തിരുന്നിട്ടാണ് മകന്‍ ജനിക്കുന്നത്. അതും ഉള്ള അമ്പലങ്ങളിലും പള്ളികളിലും എല്ലാം നേർച്ച ഇട്ടു കിട്ടിയ നിധിയാണ് അവന്‍ ‘- സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അമ്മ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button