തന്റെ അഭിനയ ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവച്ച് നടൻ ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു ജോജു കരിയര്‍ ആരംഭിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി തുടങ്ങി, പിന്നീട് ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചെയ്താണ് ശ്രദ്ധ നേടുന്നത്. അതിൽ പോലീസ് വേഷവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ജോജു വിവരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ :
പോലീസ് വേഷവുമായി ബന്ധപ്പെട്ട് ഒരു അനുഭവങ്ങളുണ്ട് എന്റെ ജീവിതത്തില്‍. ഞാനൊരു സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ട് അഭിനയിക്കാന്‍ പോയിരുന്നു. പോലീസായിട്ടായിരുന്നു അഭിനയിക്കേണ്ടത്. എനിക്ക് ഉയരമുണ്ട്. ഇട്ടിരുന്ന പാന്റിന്റെ അരവണ്ണം കറക്ടായിരുന്നുവെങ്കിലും പാന്റ് മുട്ട് വരെയെ ഇറക്കമുണ്ടായിരുന്നുള്ളൂ. വേറെ പാന്റില്ലെന്നും അവര്‍ പറഞ്ഞു. എന്ത് ചെയ്യും? സിദ്ധീഖ് ലാല്‍ സാറിന്റെ ഫ്രണ്ട്‌സ് ആയിരുന്നു ആ സിനിമ.
ചിത്രത്തില്‍ ജയറാമേട്ടനെ അറസ്റ്റ് ചെയ്യാന്‍ വരുന്ന പോലീസുകാരന്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്നില്ല. തല മാത്രം പുറത്തേക്ക് ഇട്ട് നോക്കുകയാണ് ചെയ്യുന്നത്. കാരണം ഡ്രസ് ഇല്ലാത്തത് കാരണം എന്നെ ഒഴിവാക്കരുത് എന്ന് കരുതി ഞാന്‍ ജീപ്പിന്റെ സൈഡില്‍ കാല് വച്ച് തല പുറത്തേക്ക് ഇട്ട് നോക്കുകയായിരുന്നു. ഒരു പോലീസുകാരനും അങ്ങനെ നോക്കിയിട്ടുണ്ടാകില്ല.
അന്ന് ഷൂട്ടിംഗ് കാണാന്‍ ചുറ്റിനും, മതിലിന് പുറത്തുമൊക്കെ ഒരുപാട് പേര്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയതും അവര്‍ കൂവാനും ചിരിക്കാനുമൊക്കെ തുടങ്ങി. കാരണം അവര്‍ നോക്കുമ്ബോള്‍ കാണുന്നത് ഒരു പോലീസുകാരന്‍ മുട്ട് വരെ ഇറക്കമുള്ള പാന്റുമിട്ട് നില്‍ക്കുകയാണ്. ഷൂ ഇട്ടിട്ടുമുണ്ട്. ഈ സമയത്ത് അവരോട് പറയാന്‍ പറ്റുമോ ചേട്ടാ ഇത് ഫ്രെയിമില്‍ കാണാന്‍ പറ്റില്ല, ഞാന്‍ ജീപ്പിന്റെ സൈഡില്‍ കൂടെ നോക്കുന്ന പൊലീസുകാരനാണ്.
Post Your Comments