ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മോളിവുഡില്‍ സിനിമകളുമായി സജീവമായിരിക്കുകയാണ് ഫ്രൈഡേ ഫിലിംസിന്റെ പത്തൊമ്പതാമത് ചിത്രമായ ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രവുമായി നിര്‍മ്മാതാവും അഭിനേതാവുമായ വിജയ് ബാബു. ഇപ്പോഴിതാ നെഗറ്റീവ് കമന്റ്സ് ഞാന്‍ നോക്കാറില്ലെന്നും, പരമാവധി ആരേയും വേദനിപ്പിക്കരുതെന്ന് കരുതുന്നയാളാണ് താനെന്നും തുറന്നു പറയുകയാണ് വിജയ് ബാബു.
‘നെഗറ്റീവ് കമന്റ്സ് ഞാന്‍ നോക്കാറില്ല. പലര്‍ക്കും എന്റെ അഭിപ്രായങ്ങളോട് യോജിപ്പുണ്ടാവില്ല. ഹോം സിനിമയില്‍ നിന്നും ഞാന്‍ പഠിച്ച കാര്യമാണ് അത്. ഫ്രണ്ട്സ് തമ്മില്‍ പാട്നര്‍ ഷിപ്പ് ഇല്ലാത്തതാണ് നല്ലത്. കാരണം പൈസ ഇന്‍വോള്‍വ്ഡാണല്ലോ. ഈഗോയും ഉണ്ടാകാന്‍ പാടില്ല. പരമാവധി ആരേയും വേദനിപ്പിക്കരുതെന്ന് കരുതുന്നയാളാണ് ഞാന്‍.’ വിജയ് പറഞ്ഞു.
തുടക്കത്തില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ഫ്രൈഡെ ഫിലിം ഹൗസ് നടത്തിയിരുന്നത്. പിന്നീട് ഇരുവരും വഴി പിരിഞ്ഞു. സാന്ദ്ര തോമസിനെ ഇടയ്ക്ക് കാണുമ്പോൾ സംസാരിക്കാറുണ്ട്. ‘സാന്ദ്രയുടെ സൈക്കോ കമന്റില്‍ അഭിപ്രായം പറയാനില്ല. സ്ട്രോങായി നിന്ന് മുന്നോട്ട് പോകുക എന്നതിനാണ് ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്’- താരം കൂട്ടിച്ചേർത്തു.
Post Your Comments