GeneralLatest NewsMollywoodNEWSWOODs

ഉണ്ണികൃഷ്ണന്റെ എല്ലാ പടവും ഫ്ലോപ്പാണ്, ഞാന്‍ ക്രിസ്റ്റഫര്‍ കാണുകയും റിവ്യു ഇടുകയും ചെയ്യും: സന്തോഷ് വർക്കി

എന്റെ ചാനല്‍ പോയാലും എനിക്ക് പ്രശ്നമില്ല

തിയേറ്ററിനകത്ത് കയറിയുള്ള ഓണ്‍ലൈന്‍ ഫിലിം റിവ്യൂ ചെയ്യുന്നത് നിരോധിച്ച തിയേറ്റര്‍ സംഘടനയായ ഫിയോക്കിന്റെ തീരുമാനത്തിന് വിമർശിച്ച് സന്തോഷ് വർക്കി.  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് വർക്കി പങ്കുവച്ച വാക്കുകൾ ഇങ്ങനെ,

‘കേരളത്തിലെ ഒട്ടനവധി തിയേറ്ററുകളില്ലേ… വനിത വിനീത മാത്രമല്ലല്ലോ. അതുകൊണ്ട് ഫിയോക്കിന്റെ വിലക്ക് എന്നെ ബാധിക്കില്ല. എനിക്ക് ഒരു പ്രശ്നവുമില്ല. ഇത് എനിക്കൊരു ബോണസാണ്. എനിക്ക് വേറെ പല സോഷ്യല്‍ ഇന്‍കവും വേറെ പരിപാടികളുമുണ്ട്. വിലക്ക് ബാധിക്കുന്നത് ഇതിനെ മാത്രം ആശ്രയിക്കുന്ന ഓണ്‍ലൈന്‍ ചാനലുകളെയാണ്. എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ ചാനല്‍ പോയാലും എനിക്ക് പ്രശ്നമില്ല. തിയേറ്റര്‍ കോമ്പൗണ്ടിനുള്ളില്‍ നിന്ന് റിവ്യു കൊടുക്കാന്‍ പാടില്ലെന്ന് അല്ലേ പറഞ്ഞിരിക്കുന്നത് കോമ്പൗണ്ടിന് പുറത്ത് കൊടുക്കാമല്ലോ.’- സന്തോഷ് വർക്കി പറഞ്ഞു

read also: പപ്പ ഓക്കെയാണോ കംഫർട്ടാണോ എന്നൊക്കെ നോക്കിയിട്ട് മാത്രമെ കഥാപാത്രങ്ങൾ ഏറ്റെടുക്കാറുള്ളൂ : പാർവതി ഷോൺ

‘പിന്നെ ഞാന്‍ എസ്റ്റാബ്ലിഷ്ഡായി. എന്റെ ചാനലില്‍ എനിക്ക് ഇടാം. എന്റെ ചാനലില്‍ സിനിമാ റിവ്യു മാത്രമല്ല വേറെ പലതും ഞാന്‍ ഇടാറുണ്ട്. എനിക്ക് ഇത് സൈഡ് ബിസിനസാണ്. ഞാന്‍ പ്ലാന്‍ ചെയ്ത് വന്നതല്ല. ബി.ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ നാളെ റിലീസ് ചെയ്യുകയാണ്. അയാളുടെ സ്വാര്‍ഥ താല്‍പര്യം കൊണ്ട് സംഭവിച്ച കാര്യമാണിത്. കോടതിയില്‍ പോയാലൊന്നും നില്‍ക്കില്ല. കാരണം ഇത് റൈറ്റ് ടു ഫ്രീഡം ഓഫ് സ്പീച്ചാണ്. ക്രിസ്റ്റഫര്‍ റിലീസാവുകയാണ്. ബി.ഉണ്ണികൃഷ്ണന്റെ എല്ലാ പടവും ഫ്ലോപ്പാണ്. അയാള്‍ക്ക് ബുദ്ധിയും വിവരവും ഉണ്ടെങ്കിലും അത് ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത്. ആറാട്ട് എന്നൊരു പടം ഉണ്ടാക്കി. നരസിംഹം പോലെ പണം ഉണ്ടാക്കാമെന്ന് കരുതിയെങ്കിലും അതിന് സാധിച്ചില്ലല്ലോ. പടം പൊട്ടിപൊളിഞ്ഞ് പോയി. ആറാട്ട് എനിക്കിഷ്ടപ്പെട്ടു. ഇനി നാളെ ക്രിസ്റ്റഫര്‍ കണ്ടിട്ട് നല്ലതാണെന്ന് തോന്നിയാല്‍ നല്ലതാണെന്ന് പറയും അല്ലെങ്കില്‍ മോശമാണെന്ന് പറയും. ക്രിസ്റ്റഫര്‍ ട്രെയിലര്‍ കണ്ട് ഇഷ്ടപ്പെട്ടു. പക്ഷെ ബി. ഉണ്ണികൃഷ്ണനായതുകൊണ്ട് സംശയമുണ്ട്. അയാള്‍ നല്ല സംവിധായകനാണ്. പക്ഷെ അയാളെ വ്യക്തിപരമായി പലര്‍ക്കും ഇഷ്ടമല്ല. അതുകൊണ്ടാണ് മോഹന്‍ലാലിന്റെ വില്ലന്‍ എന്ന സിനിമ നല്ല പടമായിരുന്നിട്ടും ഓടാതിരുന്നത്.’ സന്തോഷ് വർക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button