കാന്‍സര്‍ ബാധിച്ച കുട്ടി ആരാധകനെ ആശുപത്രിയില്‍ എത്തി സന്ദർശിച്ച് നടന് രാം ചരണ്‍. രാവുല മണി കൗശല്‍ എന്ന ഒന്‍പതുകാരനെയാണ് രാം ചരണ്‍ സന്ദർശിച്ചത്. കുട്ടി താരത്തിന് മുന്നിലിരുന്ന് സംസാരിക്കുന്ന രാം ചരണിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറാലായി കൊണ്ടിരിക്കുകയാണ്.
സംവിധായകന് ശങ്കറിനൊപ്പം ഒരു തമിഴ്-തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രാം ചരണ്‍ ഇപ്പോള്‍. വെള്ളിയാഴ്ച ഷൂട്ടിംഗിനിടെയാണ് താരം ഹൈദരാബാദിലെ സ്പര്‍ശ് ആശുപത്രിയില്‍ എത്തി തന്റെ ആരാധകന്റെ ആഗ്രഹം നിറവേറ്റിയത്. രാം ചരണിന്റെ ഈ ഹൃദ്യംഗമമായ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
‘രാം ചരണിന്റെ ആരാധകര്‍ ആയതില്‍ തങ്ങള്‍ അഭിമാനിക്കുന്നു’ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘ഈ മനുഷ്യന് ശരിക്കും എളിമയും ദയയുള്ളവനുമാണ്’ എന്നും പലരും കുറിക്കുന്നുണ്ട്.
Post Your Comments