GeneralLatest NewsNEWS

ആരെയും വിളിച്ച് എനിക്ക് ഒരു റോൾ തരുമോ എന്ന് ചോദിച്ചിട്ടില്ല, അതിന്റെ കുറവ് കരിയറിൽ വന്നിട്ടുണ്ട് : രാധിക

ബാലതാരമായി സിനിമയിൽ എത്തി 25 ൽ അധികം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ക്ലാസ്സ്മേറ്റ്സിലെ റസിയ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് രാധിക. സിനിമകൾക്ക് പുറമെ ആൽബം ഗാനങ്ങളിലൂടെയും രാധിക മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോളിതാ എഡിറ്റോറിയൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രാധിക.

താരത്തിന്റെ വാക്കുകൾ :

‘ക്ലാസ്സ്മേറ്റ്സ് ഇറങ്ങി ആ രാത്രിയാണ് ഞാൻ സിനിമ കാണുന്നത്. സിനിമ കണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും പ്രായമായ ഒരു ഉമ്മിച്ചി വന്ന് കെട്ടിപ്പിടിച്ചു. എന്നിട്ട് മോൾ അല്ലേ റസിയ എന്ന് ചോദിച്ചു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. അതാണ് എന്റെ ബെസ്റ്റ് അനുഭവം. അപ്പോഴും ഈ ക്യാരക്ടർ ഇത്ര ഇമ്പാക്ട് ഉണ്ടാക്കിയെന്ന് ഞാൻ അറിയുന്നില്ല. അത് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് സിനിമയ്ക്ക് ആളുകൾ കൂടിയത്,’ പിന്നീട് കോളുകളും കത്തുകളുമൊക്കെ വരാൻ തുടങ്ങി. ഞാൻ ഭയങ്കരമായിട്ട് സർപ്രൈസ്‌ഡ്‌ ആയി. പിൽക്കാലത്ത് എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വരെ റസിയ എന്ന പേര് ചേർക്കേണ്ടി വന്നു. കാരണം രാധികയെ ആരും അറിയുന്നില്ല. റസിയയുടെ ആരെങ്കിലും ആണോയെന്നാണ് ചോദ്യം. അങ്ങനെയാണ് അത് കൂട്ടിച്ചേർത്തത്.

എന്റെ ഒരു കഥാപാത്രങ്ങളും റസിയയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. അതിപ്പോൾ എത്ര കഥാപാത്രങ്ങൾ വന്നാലും റസിയയുമായി താരതമ്യം ചെയ്യൽ സാധ്യമല്ല. ക്ലാസ്സ്‌മേറ്റ്സ് കഴിഞ്ഞ് മറ്റു വേഷങ്ങൾ കിട്ടാതെ ആയപ്പോൾ എനിക്കെന്താണ് വേറെ വേഷങ്ങൾ കിട്ടാത്തത് എന്ന് തോന്നിയിട്ടുണ്ട്. എല്ലാവര്ക്കും സൂപ്പർസ്റ്റാറാകാൻ പറ്റില്ലെന്ന് നമ്മൾ തന്നെ ചിന്തിച്ചു കഴിഞ്ഞാൽ അത് അവിടെ കഴിയും. അതുകൊണ്ട് നമ്മുക്ക് വരുന്ന കഥാപാത്രങ്ങൾ നമ്മുക്ക് ഇഷ്ടമാണെങ്കിൽ ചെയ്യാം. ഞാൻ അങ്ങനെ ചിന്തിച്ച ഒരാളാണ്. എനിക്ക് കിട്ടിയതിൽ ഞാൻ ഹാപ്പിയാണ്. അങ്ങനെയൊരു നല്ല കാര്യം എന്റെ ജീവിതത്തതിൽ സംഭവിച്ചല്ലോ എന്ന് കരുതുന്നയാളാണ്.

എനിക്ക് പിന്നീട് വന്ന കഥാപാത്രങ്ങൾക് റസിയയുടെ ഒരു ഷേഡ് ഉണ്ടായിരുന്നു. അതിനോട് താൽപര്യമില്ലായിരുന്നു. ഞാൻ സെൽഫ് ബൂസ്റ്റ് ചെയ്തിട്ടില്ല. അധികം അഭിമുഖങ്ങൾ നൽകിയിട്ടില്ല. ആരെയും വിളിച്ച് എനിക്ക് ഒരു റോൾ തരുമോ എന്ന് ചോദിച്ചിട്ടില്ല. അപ്പോൾ അതിന്റെയൊക്കെ കുറവ് എന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. എനിക്ക് ചെയ്യണം എന്ന് തോന്നിയ സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. അങ്ങനെയാണ് ഗ്യാപ് വന്നത്’.

 

shortlink

Related Articles

Post Your Comments


Back to top button