തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ പുതിയ തീരുമാനം ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ഇനി എത്ര കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനത്തിലാണ് നയന്‍താര എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു കാരണം അജിത്തിന്റെ 62-ാമത്തെ ചിത്രത്തില്‍ നിന്നും വിഘ്നേഷ് ശിവനെ മാറ്റിയതാണെന്നും വിവരം.
read also: തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് നല്കാന് വേണ്ടിയാണ് പട്ടിണി കിടന്നത്: സമീറ റെഡ്ഡി
അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന് ഒരുക്കാനിരുന്ന സിനിമയുടെ പരാജയ സാധ്യത മുന്നില്‍ കണ്ട് വിഘ്നേശ് ശിവനെ സംവിധാന സ്ഥാനത്ത് നിന്ന് ലൈക പ്രൊഡക്ഷന്‍സ് മാറ്റിയിരുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ നയന്‍താരയും ശ്രമിച്ചിരുന്നുതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് വിഘ്നേഷിനെ സംവിധാന സ്ഥാനത്ത് നിന്നും മാറ്റിയത്. ഇതില്‍ നയന്‍താരയ്ക്ക് അതൃപ്തിയുണ്ടെന്നും ഇനി എത്ര കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനത്തിലാണ് നയന്‍താര എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments