CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മനസിൻ പാതയിൽ.. ആസിഫും മംമ്തയും: ‘മഹേഷും മാരുതിയും’, ചിത്രത്തിലെ മെലഡി ഗാനം കാണാം

കൊച്ചി: സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മനസിൻ പാതയിൽ എന്ന് തുടങ്ങുന്ന മനോഹരമായൊരു മെലഡിയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായെത്തുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷും മാരുതിയും.

എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർറ്റൈനെർ ആയിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

മണിയൻ പിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻ പിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ. റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരാണ് മഹേഷും മാരുതിയിലെ മറ്റ് താരങ്ങൾ.

ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- വിജയ് നെല്ലിസ്, സുധീർ ബദാർ, ലതീഷ് കുട്ടപ്പൻ, ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം – ത്യാഗു തവനൂര്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്‌സ്.ഈ കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് – വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ.

shortlink

Related Articles

Post Your Comments


Back to top button