ഇന്ത്യയെമ്പാടും ധാരാളം ആരാധകരുള്ള ഗായകനാണ് കൈലാഷ് ഖേർ. എന്നാൽ ഈ നിലയിൽ എത്താനായി അദ്ദേഹം താണ്ടിയ വഴികൾ അത്ര സുഖമുള്ളതായിരുന്നില്ല. ജീവിക്കാന്‍ വേണ്ടി താൻ പലവിധത്തിലുള്ള ജോലികൾ ചെയ്തുവെന്നും എന്നാൽ സാമ്പത്തികമായി ഏറെ പരാജയപ്പെട്ടു പോയെന്നും അദ്ദേഹം പറഞ്ഞു. സംഗീതമേഖലയിലേക്കെത്താൻ എന്തെല്ലാം നേരിടേണ്ടിവന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ജീവിതത്തില്‍ പ്രതിസന്ധികൾ ഉണ്ടായപ്പോൾ മനോവിഷമം കൊണ്ട് ഒരിക്കൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് തുറന്നു പറയുകയാണ് കൈലാഷ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ.
കൈലാഷിന്റെ വാക്കുകൾ :
‘എന്റെ ഇരുപത് ഇരുപത്തിയൊന്ന് വയസില്‍ കരകൗശല വസ്തുക്കള്‍ ജര്‍മ്മനിയിലേക്ക് കയറ്റി അയക്കുന്ന ഒരു ബിസിനസ് ഞാന്‍ ദില്ലിയില്‍ തുടങ്ങി. എന്നാല്‍ ഇതെല്ലാം വന്‍ പരാജയമായി. ബിസിനസില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഞാന്‍ ഋഷികേശിലേക്ക് പോയി. അവിടെ ഒരു പണ്ഡിറ്റ് ആകുക എന്നതായിരുന്നു ലക്ഷ്യം. സഹപാഠികളുടെ ചിന്തകള്‍ എന്റെതുമായി ഒത്തു പോകുന്നില്ലായിരുന്നു. ഇതോടെ ഞാന്‍ ഒന്നിനും കൊള്ളത്തവനായി ഞാന്‍ സ്വയം കരുതി.
അതോടെ ഗംഗയില്‍ ചാടി ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദിവസം ഗംഗയുടെ തീരത്ത് എത്തി നദിയിലേക്ക് ചാടി. എന്നാല്‍ ഞാന്‍ മുങ്ങി പോകുന്നത് കണ്ട് ഒരാള്‍ നദിയിലേക്ക് ചാടി എന്നെ രക്ഷിച്ചു. നീന്താന്‍ അറിയാത്ത നീ എന്തിനാണ് നദിയില്‍ ചാടിയത് എന്ന് അയാള്‍ ചോദിച്ചു. മരിക്കാനാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അറഞ്ഞപ്പോള്‍ അയാള്‍ എന്റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു. ഈ സംഭവത്തിന് ശേഷം എന്റെ അസ്ഥിത്വം തിരഞ്ഞു. സ്വയം റൂമില്‍ കെട്ടിയിട്ട് ദിവസങ്ങളോളം കഴിഞ്ഞു’.
Post Your Comments