തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് മാദക താരമായി പ്രേക്ഷകരെ ഹരം കൊളളിച്ച നടിയായിരുന്നു സിൽക് സ്മിത. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സോഫ്റ്റ് പോൺ സ്വഭാവമുള്ള സിൽക് സ്മിതയുടെ സിനിമകൾ അന്ന് നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. സിനിമകളിൽ ആഘോഷിക്കപ്പെട്ടെങ്കിലും സിൽക് സ്മിതയ്ക്ക് അന്ന് മുഖ്യധാരയിൽ സ്വീകാര്യതയില്ലായിരുന്നു. മോശം പേരുള്ള നടിയായി സിൽക് സ്മിത സിനിമാ ലോകം മുദ്ര കുത്തുകയും ചെയ്തു. മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് സിൽക് സ്മിതയെ പ്രശംസിച്ച് കൊണ്ട് നിരവധി അഭിമുഖങ്ങളും മറ്റും വരുന്നത്. ഇപ്പോഴിതാ സിൽക് സ്മിതയെക്കുറിച്ച് സംവിധായികയും നിർമാതാവും നടിയുമായ ജയദേവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫിലിംമേക്കർ വേലു പ്രഭാകറുമായി സിൽക് സ്മിത പ്രണയത്തിലായിരുന്നെന്നാണ് ടൂറിംഗ് ടോക്കീസ് എന്ന തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൻ ജയദേവി പറയുന്നത്.
ജയദേവിയുടെ വാക്കുകൾ :
പിക്ക് പാക്കറ്റ് പടത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. സിൽക്കും വേലു പ്രഭാകറും സ്റ്റുഡിയോയിലേക്ക് ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയെയും പോലെ ഒരുമിച്ച് നടന്ന് പോവുന്നു. അവർ വേലുപ്രഭാകറിന് ഒരു കോട്ട് സമ്മാനമായി നൽകി. യൂണിറ്റിന് അറിഞ്ഞാലെന്താ പരസ്പരം ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഭാര്യയോട് അനുവാദം വാങ്ങി കല്യാണം കഴിക്കുമെന്നായിരുന്നു. വേലുപ്രഭാകർ എന്നോട് പറഞ്ഞു സിൽക് എന്നെ വളരെ സ്നേഹിക്കുന്നെന്ന്. അങ്ങനെയാണോ, നിങ്ങൾക്ക് സ്നേഹമുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഛെ, അതൊരു പാവം, നല്ല പെണ്ണാണ്. അതിന് ജീവിതം ശരിയായില്ല എന്റെയടുത്തൊരു ആശയുണ്ടെന്ന് പറഞ്ഞു.
വളരെ ഹൈജീനിക് ആയ പെണ്ണാണവർ, അലസമായൊന്നും ഭക്ഷണം കഴിക്കില്ല. ശരീരം നല്ല പോലെ കാത്ത് സൂക്ഷിക്കുമായിരുന്നു. ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങി അത് ഞാൻ പാചകം ചെയ്തതാണെന്ന് പറഞ്ഞ് വിളമ്പുകയായിരുന്നു. എനിക്ക് മനസ്സിലായി. ഞാൻ ദേഷ്യപ്പെട്ടൊന്നുമില്ല. നല്ല രീതിയിൽ സംസാരിച്ചു. പ്രണയ വിവാഹത്തെക്കുറിച്ച് എന്നോട് ചോദിച്ചു.
അതിശയ മനിതൻ ഷൂട്ടിംഗ് നടക്കുമ്പോൾ സിൽകും വേലു പ്രഭാകറും തമ്മിൽ എന്തോ വഴക്കുണ്ടായി. ഞാൻ വീട്ടിൽ പോവുകയാണെന്ന് സിൽക് പറഞ്ഞു. നിങ്ങൾ തമ്മിലെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് ശരിയാക്കി സിൽകിനോട് ഷൂട്ടിന് വരാൻ പറഞ്ഞു. അര മണിക്കൂറോളം കഴിഞ്ഞ് സിൽക് സ്മിത ഇറങ്ങി വന്നു. സീൻ ചെയ്യാമെന്ന് പറഞ്ഞു. ഒരു ദിവസം വേലുപ്രഭാകറിന്റെ അഭിമുഖം പത്രത്തിൽ വന്നു. ഞാനും സിൽക്കും ഒരു രാത്രിയിൽ എന്നായിരുന്നു അതിന്റെ തലക്കെട്ട്. അതിൽ ഇവർ തമ്മിൽ പരിചയപ്പെട്ടത്. പ്രണയിച്ചത്, ലോകം തന്നെ സിൽകിനെ ആഗ്രഹിച്ചപ്പോൾ സിൽക് തന്നെ ആശിച്ചത്, തന്റെ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ സിൽകിന് ഒരു നല്ല ജീവിതം കൊടുക്കാമായിരുന്നു എന്നൊക്കെയായിരുന്നു ഉള്ളടക്കം’.
Post Your Comments