GeneralLatest NewsNEWS

നടി വൈഷ്ണവി വിവാഹിതയായി: വീഡിയോ

‘കേശു ഈ വീടിന്റെ നാഥന്‍’ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി. താരത്തിന്റെ ദീർഘകാല സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

 

അര്‍ച്ചന കവി, ഗായത്രി അശോക്, രവീണ നായര്‍ എന്നീ നടിമാരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. 2018ല്‍ ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ‘ജൂൺ’ എന്ന ചിത്രത്തിൽ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി ശ്രദ്ധനേടി. കേശു ഈ വീടിന്റെ നാഥന്‍, ജനഗണമന എന്നിവയുള്‍പ്പെടെ അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും വൈഷ്ണവി സജീവമാണ്.

 

shortlink

Post Your Comments


Back to top button