GeneralLatest NewsNEWS

സിനിമയിൽ അഭിനയിക്കാൻ നീണ്ട അവധി, ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് യോഗി സർക്കാർ

ഉത്തർ പ്രദേശിൽ സിനിമാ ചിത്രീകരണത്തിനായി നീണ്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ നൽകി യോഗി ആദിത്യനാഥിന്റെ സർക്കാർ. അറിയിപ്പില്ലാതെ അവധിയെടുത്തതിനാലാണ് യുപി ഗവണ്മെൻ്റിൽ പേഴ്സണൽ & അപ്പോയിന്റ്മെന്റ് വകുപ്പിൽ ഉദ്യോഗസ്ഥനായ അഭിഷേക് സിംഗിനെതിരെ നടപടി എടുത്തത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2011 ബാച്ച് യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അഭിഷേക് സിംഗിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ബുധനാഴ്ച അപ്പോയിന്റ്മെന്റ് ആൻഡ് പേഴ്സണൽ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി ദേവേഷ് ചതുർവേദി ഉത്തരവിറക്കി. ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നൽകുകയായിരുന്നു.

കഴിഞ്ഞ ഗുജറാത്ത് ഇലക്ഷന് നിയോഗിക്കപ്പെട്ടിരുന്ന അഭിഷേക്, തസ്തിക വ്യക്തമാക്കുന്ന വാഹനത്തിനൊപ്പം ചിത്രം പങ്കിട്ടതിന്റെ പേരിൽ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബർ 18ന് അഭിഷേക് സിംഗിനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ നീക്കം ചെയ്തിരുന്നു, അതിനുശേഷം അദ്ദേഹം യുപി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടില്ല. ഡൽഹി ക്രൈം സീസൺ 2ൽ ആണ് അഭിഷേക് സിംഗ് അഭിനയിച്ചത്. 2012ലെ ഡൽഹി നിർഭയ കേസിനെ ആസ്പദമാക്കിയുള്ള സീരീസ് നെറ്റ്ഫ്ലിക്സിൽ ആണ് സ്ട്രീം ചെയ്യുന്നത്

പ്രശസ്ത ഗായകൻ ബി പ്രാക്, ജുബിൻ നൗട്ടിയാൽ എന്നിവരുടെ മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സൈറ്റായ അഭിഷേക് സിങ്ങിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് 30 ലക്ഷം പേരാണ്. ലാക്‌മെ ഫാഷൻ വീക്കിലെ റാംപ് വാക്കിന് ശേഷം അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button