സത്യജിത്ത് റേ ഫിലിം പുരസ്കാരം നടന് ഭീമന് രഘുവിന്. എറണാകുളം പ്രസ്സ് ക്ലബിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഭീമന് രഘു ആദ്യമായി സംവിധാനം ചെയ്ത ‘ചാണ ‘എന്ന പുതിയ ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്ക്കാരം ലഭിച്ചത്. ഒപ്പം ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പ്രത്യേക പുരസ്കാരവും ലഭിച്ചു. ചിത്രത്തിലെ മികച്ച അഭിനയത്തിന് ബാലനടിക്കുള്ള പുരസ്കാരം മീനാക്ഷി ചന്ദ്രനും, സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം വില്ലന്‍ കഥാപാത്രത്തിനെ അവതരിപ്പിച്ച വിഷ്ണു റാമിനും ലഭിച്ചു.
ഭീമന് രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചാണയ്ക്ക്’ മൂന്ന് പുരസ്ക്കാരങ്ങളാണ് ലഭിച്ചത്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ‘ചാണ’യുടെ ഇതിവൃത്തം. രാമന് വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്, കൃഷ്ണന്‍കുട്ടി നായര്‍ സനോജ് കണ്ണൂർ, വിഷ്ണു, മുരളീധരന് നായര്‍ തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Post Your Comments