ശ്രീവിദ്യയുടെ ഡ്രൈവറായി എല്ലാ ഉദ്ഘാടനങ്ങള്‍ക്കും താൻ പോകാറുണ്ടെന്നും, എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് അതെന്നും സംവിധായകന് രാഹുല്‍ രാമചന്ദ്രൻ. മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന് രാഹുല്‍ രാമചന്ദ്രനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത് അടുത്തിടെയായിരുന്നു. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാകാന്‍ പോകുന്നത്.
ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു മിനിസ്ക്രീനില്‍ സ്റ്റാര്‍ മാജിക് പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്. സത്യം മാത്രമെ ബോധിപ്പിക്കൂ തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്. സുരേഷ് ഗോപിയെ നായകനാക്കിയാണ് രാഹുലിന്റെ അടുത്ത സിനിമ. ഇപ്പോഴിത രാഹുല്‍ ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
രാഹുലിന്റെ വാക്കുകൾ :
‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ശ്രീവിദ്യയ്ക്കൊപ്പം ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നത്.
വളരെ അഭിമാനത്തോടെയാണ് ഞാന്‍ അവള്‍ക്കൊപ്പം പരിപാടികളില്‍ പോകാറുള്ളത്. അവള് അത്രയും വലിയൊരു ജനക്കൂട്ടത്തിന് മുമ്പിൽ നിന്ന് സംസാരിക്കുന്നതൊക്കെ കാണാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോള്‍ എനിക്ക് അവളെ കുറിച്ച് തോന്നുന്ന അഭിമാനം എത്രത്തോളമാണെന്ന് ആളുകളോട് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമോയെന്ന് അറിയില്ല. എന്നോട് പല ഫ്രണ്ട്സും ചോദിച്ചിട്ടുണ്ട് നാണമില്ലേ എന്തിനാണ് ചുമ്മ അവളുടെ പുറകെ ഉദ്ഘാടനത്തിന് പോകുന്നതെന്ന്.
അവള്‍ക്കൊപ്പം അത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ പോകുന്നതിന് കാരണം അവള്‍ക്കൊപ്പം ഒരു യാത്ര കിട്ടും. ഒരുമിച്ച് ഒരുപാട് ദൂരം സഞ്ചരിക്കാന്‍ പറ്റും. പരിപാടി നടക്കുന്ന സ്ഥലത്ത് എത്തി കഴിയുമ്പോൾ റൂം തരും. സംഘാടകരോട് കൂടെ ഒരാളുണ്ടെന്ന് ശ്രീവിദ്യ പറയും. ഞാന്‍ സ്വയം ശ്രീവിദ്യയുടെ ഡ്രൈവര്‍ എന്നാണ് പരിപാടിക്ക് പോകുമ്പോൾ അവിടെയുള്ളവരോട് പരിചയപ്പെടുത്താറുള്ളത്. അതില്‍ എനിക്ക് നാണക്കേട് തോന്നിയിട്ടില്ല.
ആരെങ്കിലും ചോദിച്ചാല്‍ ഡ്രൈവറാണെന്ന് പറഞ്ഞാല്‍ മതിയെന്ന് ശ്രീവിദ്യയോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ രണ്ട് റൂം കിട്ടും. എന്റെ റൂം ലോഡ്ജിലായിരിക്കും. അവള്‍ക്ക് 5 സ്റ്റാര്‍ ഹോട്ടലിലായിരിക്കും സ്റ്റെ. അതിലൊന്നും എനിക്ക് പ്രോബ്ലം ഇല്ല. ഞാന്‍ എല്ലാം എഞ്ചോയ് ചെയ്യും. ശ്രീവിദ്യയ്ക്കൊപ്പം എന്റെ സുഹൃത്ത് അമലും ഇടയ്ക്ക് പോകാറുണ്ട്. വളരെ കാഷ്യല്‍ വസ്ത്രം ധരിച്ച് പരിപാടി നടക്കുന്ന പരിസരത്ത് ശ്രീവിദ്യയ്ക്ക് കാണാന്‍ പറ്റുന്ന അകലത്തില്‍ നില്ക്കും.
അതുപോലെ തന്നെ ശ്രീവിദ്യയെ ആരെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിലും എനിക്ക് വിഷമമാണ്. അവള് എല്ലാവര്ക്കും ഇടയില്‍ അറിയപ്പെട്ട് കാണാനാണ് എനിക്ക് ഇഷ്ടം. അവളുടെ വളര്‍ച്ച ഒപ്പം നിന്ന് കണ്ടിട്ടുള്ള ആള് കൂടിയാണ് ഞാന്‍. ദൂരെ നിന്ന് ആള്‍ക്കൂട്ടം വരെ എണ്ണിയിട്ടുണ്ട് ഞാന്‍. അവള്‍ക്കൊപ്പം പോകുന്നത് എനിക്ക് സന്തോഷമാണ്. എപ്പോള്‍ വിളിച്ചാലും ഞാന്‍ അവള്‍ക്കൊപ്പം പോകാന്‍ റെഡിയാണ്. അതാണ് എന്റെ സന്തോഷം. ഞങ്ങളുടെ ഫാമിലീസ് തമ്മില്‍ പ്രശ്നമുണ്ടാകില്ല. കാരണം രണ്ടുപേര്‍ക്കും പരസ്പരം ഭാഷ അറിയില്ല. അതുകൊണ്ട് സംസാരിക്കുമ്പോൾ പകുതിയും രണ്ട് പേര്‍ക്കും മനസിലാവില്ല. ശ്രീവിദ്യയുടെ ചേട്ടനുമായും ഞാന്‍ നല്ല കമ്പനിയാണ്. ഞങ്ങള്‍ തമ്മില്‍ രണ്ട് വയസ് മാത്രമെ വ്യത്യാസമേയുള്ളു’.
Post Your Comments