ഷാരൂഖ് ഖാൻ ചിത്രം പഠാന്റെ പ്രദര്‍ശനത്തിനിടെ തീയേറ്ററിലെ സ്‌ക്രീന്‍ കുത്തിക്കീറി. ബീഹാറിലെ ബേട്ടിയ ജില്ലയിലെ ചന്‍പട്ടിയ ബ്ലോക്കിലെ ലാല്‍ ടാക്കീസിലാണ് സ്‌ക്രീന്‍ കുത്തിക്കീറിയത്. ചൊവ്വാഴ്ച രാത്രി ഫസ്റ്റ് ഷോ നടക്കുമ്പോഴായിരുന്നു ഈ സംഭവം.
സിനിമ കാണാനെത്തിയ നാല് യുവാക്കള്‍ ചേർന്ന് കുറ്റകൃത്യം നടത്തിയതിന് പിന്നാലെ പ്രധാന പ്രതി സ്ഥലം വിട്ടു. ചിത്രത്തിന്റെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കേ ഇവരിലൊരാള്‍ സ്‌ക്രീനിന് അടുത്തേക്ക് പോവുകയും കത്തിയെടുത്ത് സ്‌ക്രീന്‍ കുത്തിക്കീറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് തിയേറ്ററിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. തിയേറ്റര്‍ ഉടമകള്‍ പ്രദര്‍ശനം നിര്‍ത്തി. പ്രതിയുടെ കൂട്ടുകാരെ തിയേറ്ററിന് അകത്തുണ്ടായിരുന്നവര്‍ തടഞ്ഞു നിർത്തി പൊലീസിന് കൈമാറുകയായിരുന്നു.
Post Your Comments