മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ നടിയാണ് അഞ്ജലി. കഴിഞ്ഞ വര്‍ഷം നടി രണ്ടാമതും വിവാഹിതയാവുകയും രണ്ടാമതൊരു കുഞ്ഞിന്റെ കൂടെ അമ്മയാവുകയും ചെയ്തിരുന്നു. മകളുടെ വരവിനെ കുറിച്ചും അതിന് ശേഷമുള്ള അഭിനയത്തെ പറ്റിയുമൊക്കെ അടുത്തിടെ ഒരഭിമുഖത്തില്‍ നടി മനസ് തുറന്നിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും തനിക്ക് വിവേചനം നേരിടേണ്ടി വന്നൊരു സംഭവത്തെ കുറിച്ച് അഞ്ജലി വെളിപ്പെടുത്തുകയാണ് ഫ്ളവേഴ്സ് ഒരു കോടി എന്ന ചാനല്‍ പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോൾ.
അഞ്ജലിയുടെ വാക്കുകൾ :
സിനിമയിലെ ഒരു സീനിന്റെ ഭാഗമായിട്ടുള്ള ഫോട്ടോ എടുക്കുകയായിരുന്നു. അതിലെ നായകന് വന്നിട്ട് പറഞ്ഞു, സിനിമയിലെ നിന്റെ ഭര്‍ത്താവ് ആരാണോ അവരുടെ അടുത്തേക്ക് നില്ക്കാന്. പക്ഷേ അദ്ദേഹത്തിന്റെ അടുത്ത് നിന്നത് സിനിമയുടെ വെള്ളിവെളിച്ചത്തുള്ള നായികമാരില്‍ ഒന്ന് രണ്ട് പേരാണ്. മറ്റേ നടന് എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് നിര്‍ത്തി. ഇതോടെ അവിടെ നിന്ന സ്ത്രീ മാറി പോയി. അതെനിക്ക് വളരെ വേദന നല്കിയ സംഭവമാണ്’.
2021 നവംബറിൽ അഞ്ജലി നായര്‍ രണ്ടാമതും വിവാഹിതയായെങ്കിലും വിവാഹക്കാര്യം രഹസ്യമാക്കി വെക്കുകയായിരുന്നു ചെയ്തത്. സിനിമയില്‍ നിന്ന് തന്നെയുള്ള അജിത് രാജുവാണ് അഞ്ജലിയുടെ ഭര്‍ത്താവ്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. 2022 ല്‍ അഞ്ജലി വീണ്ടുമൊരു കുഞ്ഞിന് കൂടെ ജന്മം കൊടുത്തെങ്കിലും സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു.
Post Your Comments