GeneralLatest NewsNEWS

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിന് കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ നോക്കി : അക്ഷയ്

തന്റെ ആദ്യ പ്രണയം ടോക്‌സിക്ക് ആയിരുന്നുവെന്നും, തന്നെ കാമുകി ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നെന്നും തുറന്നു പറഞ്ഞ് നടൻ അക്ഷയ് രാധാകൃഷ്ണന്‍. പതിനെട്ടാം പടി എന്ന ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞ നടനാണ് അക്ഷയ്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അക്ഷയ് ജാംഗോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ.

താരത്തിന്റെ വാക്കുകൾ :

‘എന്റെ ആദ്യത്തെ പ്രണയം ഭയങ്കര ടോക്‌സിക്കായിരുന്നു കലിപ്പനും കാന്താരിയും എന്ന് കേട്ടിട്ടില്ലേ അതുപോലെയായിരുന്നു. പക്ഷെ അവളായിരുന്നു കലിപ്പത്തി, ഞാന്‍ കാന്താരനായിരുന്നു. ഫോണ്‍ വിളിച്ചിട്ട് എന്താണ് എടുക്കാത്തത് എന്ന് ചോദിച്ച് വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കി. മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ നോക്കി. ഞാന്‍ നേരെ വനിതാ സെല്ലിലേക്ക് വണ്ടിയോടിച്ച് കയറ്റുകയായിരുന്നു. എന്നെ കത്തിക്കാനാണ് നോക്കിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാണ്. എന്റെ കാമുകി കത്രികയ്ക്ക് കുത്താന്‍ നോക്കി. തലയ്ക്ക് കുത്താന്‍ നോക്കിയതാണ് കുനിഞ്ഞത് കൊണ്ട് പുറത്ത് കൊണ്ടു. ആദ്യത്തെ അനുഭവം തന്നെ ഇങ്ങനെയായിപ്പോയി. എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയമായിരുന്നു. പതിമൂന്ന് കൊല്ലമുണ്ടായിരുന്നു ആ പ്രണയം.

റിലേഷന്‍ഷിപ്പ് എന്നതൊരു മാനേജ്‌മെന്റാണ്. നല്ല രീതിയില്‍ തന്നെ അത് മാനേജ് ചെയ്ത് പോകണം. പങ്കാളിയുടെ ഐഡിയോളജിയേയും പാഷനേയും ബഹുമാനിക്കണം. മനസിലാക്കാന്‍ സാധിക്കണം. പ്രണയം മാത്രം പോര. ഇതില്‍ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌നേഹം ഉണ്ടെങ്കിലും അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലായിരുന്നു. ഓവര്‍ പൊസസീവ് ആയിരുന്നു. സിനിമ ഇഷ്ടമല്ല, എന്നോട് സിനിമ വേണ്ടെന്ന് പറഞ്ഞു. എന്റെ പാഷനാണ് സിനിമ. പക്ഷെ എന്നോട് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. സിനിമയല്ലാതെ ഞാന്‍ വേറെ എന്ത് ചെയ്യാനാണ്? എനിക്ക് പറ്റില്ല. വേറൊരു ജോലിയും പറ്റില്ല. സിനിമയല്ലാതെ ജീവിക്കാന്‍ പറ്റില്ല. ഒന്നുമില്ലാതെ ചത്തപോലെ നിന്റെ കൂടെ ജീവിച്ചിട്ട് എന്തിനാണെന്ന് ചോദിച്ചു. അതിന് അവള്‍ക്ക് ഉത്തരമില്ലായിരുന്നു. അങ്ങനെ അതങ്ങ് പോയി’.

 

shortlink

Post Your Comments


Back to top button