![](/movie/wp-content/uploads/2023/02/abhilash-pillai.jpg)
കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തുമൊക്കെ ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം. പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. നൂറു കോടിയിലധികം കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ‘മാളികപ്പുറം’.
ഇപ്പോഴിത ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ച ഒരു കുറിപ്പാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ‘പണ്ട് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അമ്മ പറയും, നീയിങ്ങനെ സിനിമ കണ്ട് കറങ്ങി നടക്കാതെ പോയി എന്തേലും എഴുതി പഠിക്ക് മോനെയെന്നു. ഇന്ന് അതേ അമ്മ പറയുന്നു, നീയിങ്ങനെ കറങ്ങി നടക്കാതെ അടുത്ത സ്‌ക്രിപ്റ്റ് എഴുതു മോനെയെന്ന്. അമ്മയ്ക്ക് ഒരു മാറ്റവും ഇല്ല, അന്നും ഇന്നും ഞാന്‍ എഴുതണം. അമ്മയാണ് താരം’.- അഭിലാഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Post Your Comments