ചെന്നൈ: ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി സംയുക്ത മേനോന്‍. സമകാലിക സംഭവങ്ങളിൽ തന്റെ ശക്തമായ നിലപാടുകൊണ്ടും താരം ശ്രദ്ധേയയാണ്. ഇത്തരത്തിൽ സംയുക്ത നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കുന്നുവെന്ന് സംയുക്ത മേനോന്‍ പ്രഖ്യാപിച്ചു.
ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ സംയുക്ത എന്ന മാത്രം വിളിച്ചാല്‍ മതിയെന്നും മേനോന്‍ എന്ന് ചേര്‍ക്കേണ്ടതില്ലെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
പ്രേക്ഷകരെ കണ്ണീരണിയിച്ച ഇരട്ടയിലെ ‘താരാട്ടായി ഈ ഭൂമി’ ഗാനത്തിന്റെ വീഡിയോ പുറത്ത്
‘എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി. മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ ഒഴിവാക്കിയതാണ്,’ സംയുക്ത വ്യക്തമാക്കി.
ധനുഷ് നായകനായെത്തുന്ന വാത്തിയില്‍ ഒരു സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഫെബ്രുവരി 17 ന് ചിത്രം പുറത്തിറങ്ങും. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കടുവയാണ് സംയുക്തയുടേതായി ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം.
Post Your Comments