കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ അഭിനേതാവാണ് അലന്‍സിയര്‍. സമകാലിക വിഷയങ്ങളിൽ തന്റെ നിലപാടുകൾകൊണ്ട് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച താരം ആസ്വാദകരുടെ ശ്രദ്ധാ കേന്ദ്രമാണ്. ഇപ്പോൾ അച്ചന്‍ ആകാന്‍ വേണ്ടി സെമിനാരിയില്‍ പോയ കഥ അലന്‍സിയര്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്വന്തം നിര്‍ബന്ധത്തില്‍ പള്ളിയിലച്ചനാകാന്‍ പോയ താൻ ഒരു വര്‍ഷത്തിന് ശേഷം അവിടെ നിന്ന് ചാടുകയായിരുന്നു എന്ന് അലന്‍സിയര്‍ പറയുന്നു.
അലന്‍സിയറുടെ ഇങ്ങനെ;
‘ഇനിമുതൽ എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി’: പേരിൽ നിന്ന് ‘മേനോന്‍’ ഒഴിവാക്കിയതായി താരം
‘അച്ചനാകണമെന്ന് ആഗ്രഹം ആയതോടെ ഞാന്‍ സെമിനാരിയില്‍ പോയി. ഒരു വര്‍ഷം പോയി. അച്ഛന്‍ സെമിനാരിയില്‍ പോയിട്ട് ളോഹ ഇടറായപ്പോള്‍ അമ്മയെ പ്രേമിച്ച് കെട്ടിയ ആളാണ്. അതുകൊണ്ട് അച്ഛന് താല്പര്യമില്ലായിരുന്നു. എന്റെ ആഗ്രഹത്തില്‍ പോയതാണ്. അമ്മുമ്മ സപ്പോര്‍ട്ട് ആണ്. അങ്ങനെ ഞാന്‍ പോയി. അവിടെ മുണ്ടും ഷര്‍ട്ടുമാണ് വേഷം. ഇത് ഇട്ട് സ്‌കൂളില്‍ പോകണം. ക്ലാസിലെ ഒരു വികൃതി പയ്യന്‍ ബെഞ്ചില്‍ മഷി കുടഞ്ഞിട്ട് മുണ്ട് വൃത്തികേടാകും. മടക്കി കുത്താന്‍ പോലും പറ്റില്ല.
ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ അനൂപ് ഖാലീദിന് നിരവധി ചിത്രങ്ങൾ
പിന്നെ പ്രാര്‍ത്ഥന ഇംഗ്ലീഷില്‍ ചൊല്ലണം. അതും എനിക്ക് വശമാകുന്നില്ല. സ്പൂണ്‍ കൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത് അതും സ്പൂണ്‍ പാത്രത്തില്‍ തട്ടി ശബ്ദം കേള്‍ക്കാന്‍ പാടില്ല. ഈ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഞാന്‍ പള്ളീലച്ചന്‍ ആകണ്ടെന്ന് തീരുമാനിച്ചു. മാതാവിനോട് പ്രാര്‍ത്ഥിച്ച്. അവിടെന്ന് ഞാന്‍ മതില്‍ ചാടി. അച്ചനായാലും അഭിനയം തന്നെയാണ്. എല്ലാ കുപ്പായത്തിനുള്ളിലും അഭിനേതാവുണ്ട്.’
Post Your Comments