GeneralLatest NewsMollywoodNEWSWOODs

തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്: അബിന്‍

സൗബിന്‍ ഇക്കയ്ക്ക് എന്നോടായിരുന്നു കൂടുതല്‍ അടുപ്പം

നടൻ സൗബിന്‍ ഷാഹിര്‍ തന്റെ പുതിയ സിനിമ രോമാഞ്ചത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ നടത്തിയ പ്രയോഗം വിവാദത്തിൽ. ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ നത്ത് എന്ന് വിളിപ്പേരുള്ള നടന്‍ അബിന്‍ ബിനോയെ ബോഡി ഷെയിമിങ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി സൗബിനെ സോഷ്യല്‍മീഡിയ വിമര്‍ശിക്കുകയാണ്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അബിന്‍ ബിനോ.

read also: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’: ഒടിടി റിലീസ് തീയതി പ്രഖ്യപിച്ചു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സൗബിന്‍ ഇക്കയ്ക്ക് എന്നോടായിരുന്നു കൂടുതല്‍ അടുപ്പം. സിനിമ കണ്ടവര്‍ക്ക് അറിയാം ഞാനും സൗബിന്‍ ഇക്കയും തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ട് അത് ജീവിതത്തിലുമുണ്ട്.’ ആ അടുപ്പത്തിന്റെ പേരിലാണ് ഇന്റര്‍വ്യൂവില്‍ സൗബിന്‍ ഇക്ക അങ്ങനെ പറഞ്ഞത്. ഞങ്ങള്‍ എല്ലാരും തമ്മില്‍ തമ്മില്‍ പ്രേതം എന്ന് വിളിക്കാറുണ്ട്. ആ വീഡിയോയില്‍, ഇതില്‍ ലുക്ക് വച്ചിട്ട് സിനിമയില്‍ ആരായിരിക്കും പ്രേതമെന്ന് ഇക്ക ചോദിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു. ആ ചിരിയിലാണ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഞാനാണ് പ്രേതമെന്ന് പറഞ്ഞത്. അതിനെ ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാന്‍ പറ്റില്ല.’

‘സൗബിനിക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല. വെറുതെ എന്നെ തമാശയ്ക്ക് കളിയാക്കിയതാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമയില്‍ ഒരു തുടക്കക്കാരനായ എനിക്ക് വലിയ പ്രോത്സാഹനവും പിന്തുണയും അദ്ദേഹം തന്നിട്ടുണ്ട്. തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്’ – അബിന്‍ ബിനോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button