Latest NewsNEWS

ഇത് ജനങ്ങളുടെ സിനിമ, അവര്‍ പരസ്യക്കാരായി മാറും: രാമസിംഹന്‍

‘പുഴ മുതല്‍ പുഴ വരെ’യ്ക്ക് പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവര്‍ പരസ്യക്കാരായി മാറുമെന്നും സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ . പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്യുന്ന ‘1921: പുഴ മുതല്‍ പുഴ വരെ’. മമധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴി നിർമ്മിക്കുന്ന ചിത്രം മാര്‍ച്ച് 3ന് തിയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തെ കുറിച്ച് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം :

‘ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനല്‍ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ, അവര്‍ പരസ്യക്കാരായി മാറും കാരണം അവരാണിത് നിര്‍മ്മിച്ചത്.. അവര്‍ വിതച്ചത് അവര്‍ കൊയ്യും. അവനവന്റെ ധര്‍മ്മം.. അതാണ്… മമധര്‍മ്മ. ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല, ജനം നിര്‍മ്മിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമ. ഒരു പൊളിച്ചെഴുത്ത്.’

നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തെ മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് രാമസിംഹന്‍ പറഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button