GeneralLatest NewsNEWS

രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുരാനി അറസ്റ്റിൽ

ബിഗ് ബോസ് താരവും ബോളിവുഡ് നടിയുമായ രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുരാനി അറസ്റ്റിൽ. ഇന്ന് രാവിലെയാണ് മുംബൈ ഓഷിവാര പോലീസ് ആദിലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആദിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ്. എന്നാൽ ആദിലിനെതിരെ എന്ത് പരാതിയാണ് രാഖി നൽകിയതെന്ന് വ്യക്തമല്ല.

അടുത്തിടെയാണ് താൻ വീണ്ടും വിവാഹം കഴിച്ച വാർത്ത രാഖി സാവന്ത് വ്യക്തമക്കിയത്. മൈസൂർ സ്വദേശിയാണ് ബിസിനസുകാരൻ കൂടിയായ ആദിൽ. 2022 ല്‍ വിവാഹിതരായെങ്കിലും വിവരം മറച്ചുവയ്ക്കുകയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ആ ചിത്രങ്ങള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വന്നു. എന്നാല്‍ പിന്നീട് രാഖിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു.

ആദിൽ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നും രാഖി പറഞ്ഞു. ബിഗ് ബോസ് മറാത്തിയിൽ പങ്കെടുക്കും മുൻപാണ് താൻ ആദിലിന് പത്ത് ലക്ഷം കൈമാറിയത്. എന്നാൽ ഇത് തന്റെ അമ്മയ്ക്ക് ഇയാൾ നൽകിയില്ല. അമ്മ മരിക്കാൻ കാരണം ആദിലാണ്. വിവാഹത്തിന് ശേഷമാണ് ആദിലിനെ കുറിച്ചുള്ള വിവരങ്ങൾ താൻ അറിഞ്ഞത്. അയാൾക്കെതിരെ നിരവധി കേസുകൾ മൈസൂരിൽ ഉണ്ടെന്നും രാഖി പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button