ഗായികയും നടിയുമായ അഭിരാമി സുരേഷ് അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ്. വേദനകളിലൂടെയെല്ലാം കടന്ന് പോയപ്പോഴും നല്ല വൃത്തിയുള്ള മനസ് സൂക്ഷിക്കാനായി പഠിപ്പിച്ചത് അച്ഛനും അമ്മയുമാണെന്ന് അഭിരാമി പറയുന്നു.
കുറിപ്പ്
എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്. അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും. എന്തൊക്കെ വേദനകള്‍ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കല്‍ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെ വളര്‍ത്തിയപ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .. ‘ ഈ അച്ഛേം അമ്മേം ഒന്ന് ബോള്‍ഡ് ആയി തിരിച്ചടിക്കാന്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ‘ എന്ന്.
പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങള്‍ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന്‍ കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത്. ഇന്നെന്റെ അച്ചേട് പിറന്നാളാണ്. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദി. ഉമ്മ പി ആര് സുരേഷ്. നിങ്ങളൊരു ഗ്രേറ്റ് ഫാദറാണ്. അഭിരാമിയുടെ കുറിപ്പ്.
Post Your Comments