തമാശയില്‍ പൊതിഞ്ഞ് കാര്യങ്ങള്‍ പറയുമ്പോളും ‘വെടിക്കെട്ട്’ എന്ന സിനിമയില്‍ സങ്കീര്‍ണമായ രാഷ്ട്രീയവും പശ്ചാത്തലമാകുന്നുവെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. സിനിമയില്‍ പലയിടത്തായി ഉപയോഗിച്ചിട്ടുള്ള ശ്രീ നാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം ചില സാമൂഹിക സാഹചര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു .
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
‘വെടിക്കെട്ട്’ ഇന്നലെ കണ്ടു. ബിബിനും വിഷ്ണുവും ആയതു കൊണ്ട് തന്നെ പുതുമയുണ്ടാകും എന്ന ഉറപ്പിലാണ് സിനിമ കാണാന്‍ കയറിയത്. ലഹരിക്കെതിരെയുള്ള സന്ദേശത്തില്‍ തുടങ്ങി വ്യത്യസ്തമായ ശൈലിയാണ് സിനിമ സ്വീകരിച്ചിട്ടുള്ളത്.
തമാശയില്‍ പൊതിഞ്ഞ് കാര്യങ്ങള്‍ പറയുമ്പോളും സിനിമയില്‍ സങ്കീര്‍ണമായ രാഷ്ട്രീയവും പശ്ചാത്തലമാകുന്നു. സിനിമയില്‍ പലയിടത്തായി ഉപയോഗിച്ചിട്ടുള്ള ശ്രീ നാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം ചില സാമൂഹിക സാഹചര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. തമാശ, ആക്ഷന്‍, പാട്ടുകള്‍ സിനിമക്ക് വേണ്ട ചേരുവകളെല്ലാം കൃത്യമായി സംയോജിപ്പിച്ചിട്ടുണ്ട് . സിനിമയിലെ പാട്ടുകളെല്ലാം നാടന്‍ പാട്ട് ശൈലിയിലാണ്. ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കളായ ഗോകുലത്തിനും പ്രിയ സുഹൃത്തുക്കള്‍ ബാദുഷക്കും ഷിനോയിക്കും ആശംസകള്‍.
Post Your Comments