തെന്നിന്ത്യയിൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് നന്ദമൂരി ബാലകൃഷ്ണ. നഴ്സുമാരെക്കുറിച്ച് അശ്ലീലപരാമര്‍ശം നടത്തിയതിന്റെ പേരിൽ താരത്തിനെതിരെ വിമർശനം. തുടർന്ന് അദ്ദേഹം മാപ്പുപറഞ്ഞിരിക്കുകയാണ്.
ആഹാ എന്ന ഓ.ടി.ടി പ്ലാറ്റ്ഫോമിനുവേണ്ടി നടത്തുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന പരിപാടിയിലായിരുന്നു സംഭവം. തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമായ പവന്‍ കല്യാണ്‍ അതിഥിയായെത്തിയ എപ്പിസോഡില്‍ ഒരപകടം പറ്റി ആശുപത്രിയില്‍ കിടക്കവേ പരിചരിക്കാന്‍ വന്ന നഴ്സിനേക്കുറിച്ചു ബാലകൃഷ്ണ പറഞ്ഞ വാക്കുകളാണ് വിവാദമായത്.
read also: നിഷ്കളങ്കമായ മുഖം, ബിറ്റ് രംഗങ്ങളിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിച്ച നടി: പോസ്റ്റ് വൈറൽ
ഓ.ടി.ടി പ്ലാറ്റ്ഫോമില്‍ ഈ എപ്പിസോഡ് വന്നപ്പോള്‍ നഴ്സുമാര്‍ക്കിടയില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ അവസരത്തിലാണ് മാപ്പപേക്ഷയുമായി അദ്ദേഹം രംഗത്തെത്തിയത്. നഴ്സുമാരെ അപമാനിച്ചെന്ന തരത്തില്‍ ചിലര്‍ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും തന്റെ വാക്കുകള്‍ മനഃപൂര്‍വം വളച്ചൊടിച്ചതാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
‘രോഗികളെ സേവിക്കുന്ന എന്റെ സഹോദരിമാരോട് എനിക്ക് വളരെ ബഹുമാനമുണ്ട്. ബസവതാരകം കാന്‍സര്‍ ആശുപത്രിയിലെ നഴ്സുമാരുടെ സേവനം ഞാന്‍ കണ്ടിട്ടുണ്ട്. രാത്രിയില്‍ രോഗികളെ സഹായിക്കുകയും അവരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്ന എന്റെ സഹോദരിമാരോട് എനിക്ക് വളരെ ബഹുമാനമുണ്ട്. അവരോട് എത്ര തവണ നന്ദി പറഞ്ഞാലും മതിയാകില്ല. ലോകമെമ്പാടുമുള്ള നിരവധി നഴ്‌സുമാര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി, രാവും പകലുമില്ലാതെ കൊറോണ രോഗികളെ സേവിക്കുന്നു. അത്തരം നഴ്‌സുമാരെ നമ്മള്‍ ആദരിക്കേണ്ടതുണ്ട്. എന്റെ വാക്കുകള്‍ നിങ്ങളുടെ വികാരങ്ങളെ ശരിക്കും വ്രണപ്പെടുത്തിയെങ്കില്‍, പശ്ചാത്തപിക്കുന്നു’- അദ്ദേഹം പങ്കുവച്ചു.
Post Your Comments