മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്ത് മുഴുവൻ തന്റെ കഴിവ് തെളിയിച്ച അഭിനയപ്രതിഭയായിരുന്നു കലാഭവൻ മണി. നിനച്ചിരിക്കാത്ത സമയത്ത് രംഗബോധമില്ലാത്ത കോമാളിയായി മരണം വന്നപ്പോൾ ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങളും നർമ്മ മുഹൂർത്തങ്ങളും ആരാധകർക്ക് സമ്മാനിച്ച് ആ അതുല്യ കലാകാരൻ യാത്രയായി. 2016 മാർച്ചിലായിരുന്നു ആ വിയോഗം. കലാഭവൻ മണി കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസിന് നൽകിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മണിയുടെ വാക്കുകൾ :
‘എന്റെ അമ്മയുടെ പ്രസവം നിർത്തിയിട്ട് ഉണ്ടായതാണ് ഞാൻ. അപ്പോൾ ആലോചിച്ചു നോക്കൂ നമ്മുടെ സർക്കാർ ആശുപത്രികളുടെ ഒരു അവസ്ഥ. ജീവിതത്തിൽ ഓരോ മനുഷ്യരും ഓരോ രീതിയിലുള്ളവരാണ്. എന്റെ അച്ഛന് ചെരിപ്പും ഷർട്ടും ഇടാൻ അറിയില്ലായിരുന്നു. ആദ്യമായി അച്ഛൻ ഷർട്ട് ഇടുന്നത് എന്റെ കല്യാണത്തിന് ആണ്. അച്ഛന് കസേരയിൽ ഇരിക്കാൻ അറിയില്ലായിരുന്നു. പൊന്തൽ മാത്രമായിരുന്നു എപ്പോഴും ഇരിക്കുക’.
കൈരളി ടിവിയാണ് ഇപ്പോൾ ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറൽ ആയതോടെ നിരവധി കമൻറുകൾ ആണ് വീഡിയോയ്ക്ക് ലഭിയ്ക്കുന്നത് . മണിയുടെ പഴയകാല ഓർമ്മകളാണ് ആരാധകരിൽ ഏറിയപങ്കും പങ്കുവയ്ക്കുന്നത്.
Post Your Comments