GeneralLatest NewsMollywoodNEWSWOODs

നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിക്കാം: ജോയ് മാത്യു

അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കു

കേരള സർക്കാരിന്റെ ബജറ്റിലെ നികുതി വര്‍ധനവിനെ പരിഹസിച്ച് ജോയ് മാത്യു. ഭൂമി, കെട്ടിട നികുതിയില്‍ 20 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയതും ഇന്ധനവിലയും മദ്യ വിലയും ഉര്‍ത്തിയതുമെല്ലാം വിമർശനത്തിന് കാരണമാകുന്നുണ്ട്. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും എന്നാണ് ജോയ് മാത്യു പറയുന്നത്.

read also: റീൽസെടുക്കുമ്പോൾ വഴക്ക് പറയാതിരുന്നാൽ നന്നായിട്ട് എക്സ്പ്രഷനിട്ട് ചെയ്യാൻ പറ്റും: റംസാനോട് ദിൽഷ

ജോയ് മാത്യുവിന്റെ കുറിപ്പ്:

വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്‌നം.

അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ ……..(അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ നിലവിളി ബാക്ക് ഗ്രൗണ്ടില്‍)

shortlink

Related Articles

Post Your Comments


Back to top button