
ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിജയിയായിരുന്നു ദിൽഷ പ്രസന്നൻ. ഷോയിൽ വലിയ ജനശ്രദ്ധ നേടാൻ കഴിഞ്ഞെങ്കിലും ഷോ കഴിഞ്ഞതിന് ശേഷം ദിൽഷയ്ക്ക് നേരെ വ്യാപക സൈബറാക്രമണങ്ങളും നടന്നിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ ദിൽഷ തന്റെ ഡാൻസിംഗ് കരിയറിലാണ് ശ്രദ്ധ ചെലുത്തിയത്. നിരവധി ഷോകളിൽ ദിൽഷ ഡാൻസുമായെത്തി. സുഹൃത്ത് റംസാൻ മുഹമ്മദിനൊപ്പമുള്ള ഡാൻസ് വീഡിയോകൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ദിൽഷ – റംസാൻ ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി. ഇരുവരുടെയും കെമിസ്ട്രി ഇതിലെ പ്രധാന ഹൈലെെറ്റാണ്. ഇപ്പോഴാതാ റംസാനുമായുള്ള സൗഹൃദത്തെക്കുറിച്ച് മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ദിൽഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ദിൽഷയുടെ വാക്കുകൾ :
‘റംസാൻ എന്റെ നല്ല ഫ്രണ്ടാണ്. നല്ല ഡാൻസറാണ്. എനിക്ക് ഡാൻസ് ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഡാൻസറാണ് റംസാൻ. കുറേ വർഷങ്ങളായിട്ട് അറിയാം. ഇപ്പോൾ കുറച്ച് കൂടെ നന്നായിട്ടറിയാം.
റംസാന് കൊടുക്കാനുള്ള വലിയ ഉപദേശമുണ്ട്. അതിൽ ആദ്യ ഉപദേശം അവനറിയാം. കുറച്ച് ദേഷ്യം കൂടുതലാണ്. ഇടയ്ക്ക് ദേഷ്യം വരുമ്പോൾ ഞാൻ പറയാറുണ്ട് കുറച്ചൊന്ന് കൺട്രോൾ ചെയ്യെന്ന്. റീൽസെടുക്കുന്ന സമയത്ത് അവന്റെയടുത്ത് നിന്ന് ഏറ്റവും കൂടുതൽ വഴക്കാണ് കിട്ടാറ്. രണ്ടാമത്തെ ഉപദേശമായി ഇത് തന്നെ പറയാം. റീൽസെടുക്കുമ്പോൾ വഴക്ക് പറയാതിരുന്നാൽ കുറച്ച് നന്നായിട്ട് എനിക്ക് എക്സ്പ്രഷനിട്ട് ചെയ്യാൻ പറ്റും.’
Post Your Comments