GeneralLatest NewsMollywoodNEWSWOODs

നിഷ്കളങ്കമായ മുഖം, ബിറ്റ് രംഗങ്ങളിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിച്ച നടി: പോസ്റ്റ് വൈറൽ

മുംതാസ് ബീഗം എന്നാണ് ശരിയായ പേര്

ഒരുകാലത്ത് സഹ നായികയായി തിളങ്ങി നിന്ന മിനു മോഹൻ എന്ന അഭിനേത്രിയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ് ചർച്ചയാകുന്നു. എസ് പി ഹരി എന്ന ആരാധകൻ ആണ് പദ്മരാജൻ്റെ ‘മൂന്നാം പക്കം’ , ‘അമ്പാടി തന്നിലൊരുണ്ണി’ അടക്കം പത്തോളം ചിത്രങ്ങളിൽ ഉപനായിക വേഷം ചെയ്ത നടിയെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

read also: നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിക്കാം: ജോയ് മാത്യു

പോസ്റ്റ് ഇങ്ങനെ,

മിനു മോഹൻ പദ്മരാജൻ്റെ മൂന്നാം പക്കം’ , ‘അമ്പാടി തന്നിലൊരുണ്ണി’ അടക്കം പത്തോളം ചിത്രങ്ങളിൽ ഉപനായിക വേഷം ചെയ്ത്.

നിഷ്ക്കളങ്കമായ മുഖവും, നല്ല അഭിനയവുമായി ശ്രദ്ധിക്കപ്പെട്ട നടിയാണ് മിനു മോഹൻ. പിന്നീട് നല്ല റോളുകൾ ലഭിക്കാത്ത കാരണം ആയിരിക്കും, എൺപതുകളുടെ അവസാനത്തിലെ ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് കാലത്ത് ചില ബിഗ്രേഡ് സിനിമകളിൽ ബിറ്റ് രംഗങ്ങളിൽ പ്രത്യക്ഷപെട്ടു. മെയിൻ സ്ട്രീമിൽ നിന്നും ചെന്ന് അത്തരം ചിത്രങ്ങൾ ചെയ്യാൻ ധൈര്യം കാണിച്ച അപൂർവം നടിമാരിൽ ഒരാളാണ് മിനു മോഹൻ.

കുറെ വര്ഷങ്ങള്ക്കു ശേഷം ഇംഗ്ലീഷ്-മലയാളം ബിഗ്രേഡ് ചിത്രങ്ങളുടെ കാലത്തു ഇറങ്ങിയ ക്രൈം ടൈം എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് കണ്ടിട്ടില്ല’

ഈ കുറിപ്പിന് നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. മുംതാസ് ബീഗം എന്നാണ് ശരിയായ പേരെന്നും സിനിമയിൽ അഭിനയിച്ച കാലത്ത് പേര് മാറ്റി യതാണെന്നും ചിലർ പറയുന്നു. വൈശാലിയിലെ പാറ വീണു മരിക്കുന്ന വൈശാലിയുടെ തോഴിമാറിൽ ഒരാൾ അല്ലെ എന്നും ചിലർ ചോദിക്കുന്നു.

 

shortlink

Post Your Comments


Back to top button