ഹാസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനും നടനുമായ ടിപി ഗജേന്ദ്രന് അന്തരിച്ചു. ദീര്‍ഘനാളുകളായി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കിഡ്നി പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സക്ക് ശേഷം ഇന്നലെ വസതിയിലെത്തിയതിന് പിന്നാലെയാണ് മരണം.
1985-ല്‍ പുറത്തിറങ്ങിയ ‘ചിദംബര രഹസ്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്. 1988-ല്‍ ‘വീടു മണൈവി മക്കള്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ചീന താണ, ബജറ്റ് പത്മനാഭന്, മിഡില്‍ ക്ലാസ് മാധവന്, ബന്ദാ പരമശിവം തുടങ്ങി പതിനഞ്ചിലധികം ഹാസ്യ ചിത്രങ്ങള്‍ ഒരുക്കിയ സംവിധാനയകനാണ് ടിപി ഗജേന്ദ്രന്.
Post Your Comments