GeneralLatest NewsNEWS

സ്ഫടികം റിലോഡഡിന് അടുത്ത മൂന്ന് വ‍ര്‍ഷത്തേക്ക് ഒടിടി റിലീസും സാറ്റലൈറ്റ് റിലീസും ഉണ്ടാവില്ല : ഭദ്രന്‍

സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ പൂ‍ര്‍ണ തികവോടെ തിയേറ്ററില്‍ തന്നെ കാണണമെന്ന് സംവിധായകൻ ഭദ്രൻ. ചിത്രത്തിന് അടുത്ത മൂന്ന് വ‍ര്‍ഷത്തേക്ക് ഒടിടി റിലീസും സാറ്റലൈറ്റ് റിലീസും ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഫെബ്രുവരി ഒമ്പതിന് റിലീസിനെത്തുന്ന സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും ദൈര്‍ഘ്യം കൂട്ടിയും അനുഭവമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേ‍ര്‍ത്തിട്ടുണ്ടെന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ പൂ‍ര്‍ണ തികവോടെ തിയേറ്ററില്‍ തന്നെ കാണണം. മാത്രമല്ല മിനിമം മൂന്ന് വ‍ര്‍ഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് തിയേറ്ററില്‍ എത്തുന്നത്. പുതിയ സ്ഫടികം തിയേറ്ററില്‍ വരുന്നത് ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ്’ അദ്ദേഹം പറഞ്ഞു.

‘പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച്‌ കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഷൂട്ടിന് ഉപയോഗിച്ചത്. ഇന്ന് അത് 500 ആടുകളെ വച്ച്‌ റീഷൂട്ട് ചെയ്തു. ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണ് വീണ്ടും സ്ഫടികം തിയേറ്ററില്‍ എത്തിക്കുന്നത്. ’ ഭദ്രന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button