GeneralLatest NewsMollywoodNEWSWOODs

പച്ചത്തെറി വിളിച്ച്‌ ഊമക്കത്ത്, കാറിലിട്ട് കത്തിക്കുമെന്ന് ഭീഷണി, കത്തിൽ കോട്ടയത്തെ സീല്‍: ആരോപണവുമായി സീക്രട്ട് ഏജന്റ്

കാറ് കത്തിക്കും, കാറിലിട്ട് കത്തിക്കും എന്നൊക്കെയുള്ള ഭീഷണികളാണ് ഉള്ളത്

മലയാളികളുടെ പ്രിയപ്പെട്ട നടൻ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തെ വിമർശിച്ചതിന്റെ പേരിൽ സീക്രട്ട് ഏജന്റ് എന്ന വ്ലോഗറും ഉണ്ണി മുകുന്ദനും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തില്‍ തനിക്ക് നേരേ വധഭീഷണികള്‍ ഉയരുന്നുണ്ടെന്ന ആരോപണവുമായി വ്ലോഗർ സായ് കൃഷ്ണ രംഗത്ത്.

read also: ഐശ്വര്യ വളരെ രോഷക്കാരിയും പിടിവാശിയുമുള്ളവളാണ്, അമ്മയുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങില്ല: കുട്ടി പത്മിനി

‘കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി നിരന്തരം കോളുകള്‍ ലഭിക്കുന്നുണ്ട്. എല്ലാ കോളുകളും റെക്കോഡ് ചെയ്ത് വെയ്ക്കുന്നുണ്ട്. അതില്‍ ഒന്ന് വധഭീഷണിയായിരുന്നു. ഇപ്പോള്‍ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഊമ കത്താണ്. കോട്ടയത്തെ സീല്‍ ആണ് അടിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പച്ച തെറിവിളിച്ച്‌ കൊണ്ടാണ് കത്തുള്ളത്. മാത്രമല്ല വര്‍ഗീയ വിദ്വേഷവും ഉണ്ട്. തന്നെ കാണുമ്പോള്‍ മുസ്ലീം തീവ്രവാദിയെ പോലുണ്ട് എന്നൊക്കെയാണ് കത്തിലുള്ളത്’.- സായ് പറയുന്നു.

‘കാറ് കത്തിക്കും, കാറിലിട്ട് കത്തിക്കും എന്നൊക്കെയുള്ള ഭീഷണികളാണ് ഉള്ളത്. ഇതിനിടയില്‍ വിളിച്ചെന്ന് പറഞ്ഞ ആളും ഇതൊക്കെ തന്നെയാണ് ഭീഷണികള്‍. ഒരാള്‍ വിളിച്ചത് ഉണ്ണി മുകുന്ദന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് കൊണ്ടാണ്. താന്‍ വെള്ളമടിച്ചാണ് വിളിക്കുന്നതെന്നാണ് അയാള്‍ തന്നെ പറയുന്നത്. എന്തായാലും വന്ന കോളുകളില്‍ ഒന്നിനെതിരെ ഞാന്‍ കേസ് കൊടുക്കും. പക്ഷേ ഊമകത്തായത് കൊണ്ട് ഇതിലൊന്നും ചെയ്യാന്‍ സാധിക്കില്ല. തനിക്കെതിരെ എന്തെങ്കിലും ചെയ്യണമെങ്കിലും പറയണമെങ്കിലും നേരിട്ട് വന്ന് പറഞ്ഞിട്ട് പോകുക. അല്ലാതെ ഇത്തരം ചെപ്പടി വിദ്യ കൊണ്ട് കാര്യമൊന്നുമില്ല. ഉണ്ണി മുകുന്ദന്‍ വിഷയത്തിലാണ് ഇപ്പോള്‍ തനിക്ക് ഭീഷണികള്‍ ഒക്കെ നേരിടേണ്ടി വരുന്നത്. എന്നിട്ടും ഈ ഭീഷണി മുഴക്കുന്നവര്‍ക്കൊന്നും ഞാന്‍ ഉണ്ണി മുകുന്ദന്റെ മാതാപിതാക്കളെ തെറി വിളിച്ചെന്ന് തെളിയിക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍ എന്റെ കുടുംബത്തിനെ തെറിവിളിക്കുന്നതിന് യാതൊരു കുറവുമില്ല.’- സായ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button